Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടു പോയ സംഭവം; കൊടി സുനിക്ക്പങ്കെന്ന് സൂചന

കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടു പോയ സംഭവം; കൊടി സുനിക്ക്പങ്കെന്ന് സൂചന
കോഴിക്കോട് : കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കൊടി സുനിയിലേക്കും അന്വേഷണം നീളുന്നു. അഷ്റഫ് കൊണ്ടു വന്ന സ്വര്‍ണം തട്ടിയെടുത്തത് കണ്ണൂരില്‍ നിന്നുള്ള സംഘമാണ്. കണ്ണൂര്‍ സംഘത്തിന് കൊടി സുനിയുമായി ബന്ധമുണ്ടെന്നാണ് സൂചന. കൊടി സുനിയുടേതെന്ന് കരുതുന്ന ശബ്ദ സന്ദേശം അഷ്റഫിന്‍റെ ഫോണില്‍ നിന്നും കണ്ടെത്തി. സ്വര്‍ണം തട്ടിയത് തന്‍റെ ആളുകളാണെന്നാണ് കൊടി സുനിയുടെ ശബ്ദ സന്ദേശം. മെയ് 26ാം തീയതി കരിപ്പൂരിലെത്തിയ അഷ്റഫിന്‍റെ കയ്യിലുണ്ടായിരുന്ന 2 കിലോ സ്വര്‍ണം കൊടുവളളി സംഘത്തിനുള്ളതായിരുന്നു. എന്നാല്‍, കണ്ണൂരില്‍ നിന്നുള്ള സംഘം നാദാപുരം ഭാഗത്തേക്ക് അഷ്റഫിനെ കൊണ്ടുപോവുകയും സ്വര്‍ണം കൈക്കലാക്കുകയും ചെയ്ത്, പ്രതിഫലമായി പത്തുലക്ഷം രൂപ അഷ്റഫിന് നല്‍കിയെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. പണവുമായി തിരിച്ച് വീട്ടിലെത്തിയതിനു പിന്നാലെ കൊടുവള്ളി സംഘം അഷ്റഫിനെ നിരന്തരമായി ഭീഷണിപ്പെടുത്തുകയായിരുന്നു. സ്വര്‍ണമോ മതിയായ തുകയോ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. എന്നാല്‍ അഷ്റഫ് കണ്ണൂര്‍ സംഘവുമായി ബന്ധപ്പെടുകയായിരുന്നു. ഇതിനു മറുപടിയാണ് കൊടി സുനിയുടെ ശബ്ദ സന്ദേശം. ഇതിന്‍റെ ആധികാരികതയാണ് ഇനി പരിശോധിക്കേണ്ടത്. അതേസമയം, സ്വർണം കൊണ്ടുവരുന്ന കാരിയറാണ് താനെന്ന് അഷ്റഫ് പൊലീസിനോട് സമ്മതിച്ചിരുന്നു. തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേർ കൊടുവള്ളി സ്വദേശികളായ അറസ്റ്റിലായി. നൗഷാദ്, മുഹമ്മദ് സ്വാലിഹ്, സെയ്ഫുദ്ദീൻ എന്നിവരാണ് പിടിയിലായത്. അഷ്റഫിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായ മർദനത്തിന് ശേഷം കുന്നമംഗലത്ത് ഉപേക്ഷിക്കുകയായിരുന്നു.  

Related articles

See all
Popular News

ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണോ സി.പി.എം കലാപമുണ്ടാക്കുന്നത്?: മന്ത്രി ഒ. ജെ. ജനീഷിനെതിരായ...

Popular News

വാണിയമ്പലത്ത് ആശുപത്രി ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതിയായ മാട്ടക്കുളം സ്വദേശി ക...

Popular News

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധ...

Popular News

"മന്ത്രിമാർക്ക് നേരെ തുടർച്ചയായ ആക്രമണം; ക്രമസമാധാനം തകർക്കാൻ ബി.ജെ.പിയും സി.പി.എമ്മും ഒറ്...

Save your stories

Sign in