Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലക്ക് ഇന്ന് അന്ത്യാഞ്ജലി; ഖബറടക്കം വൈകിട്ട് അഞ്ചിന്

കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലക്ക് ഇന്ന് അന്ത്യാഞ്ജലി; ഖബറടക്കം വൈകിട്ട് അഞ്ചിന്
കോഴിക്കോട്: അര്‍ബുദ രോഗത്തെ തുടര്‍ന്ന് അന്തരിച്ച കൊയിലാണ്ടി എം.എല്‍.എയും സി.പി.എം. നേതാവുമായ കാനത്തില്‍ ജമീലയുടെ ഖബറടക്കം ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് അഞ്ചു മണിക്ക് നടക്കും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ സി.പി.എം. നേതാക്കള്‍ ഏറ്റുവാങ്ങും. വിദേശത്തുള്ള മകന്‍ എത്തിച്ചേരേണ്ടതിനാലാണ് ശനിയാഴ്ച അന്തരിച്ച എം.എല്‍.എയുടെ ഖബറടക്കം ഇന്നത്തേക്ക് മാറ്റിവെച്ചത്. മൃതദേഹം രാവിലെ എട്ട് മുതല്‍ പത്ത് വരെ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. ഇവിടെ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേരും. അതിനുശേഷം, മൃതദേഹം കൊയിലാണ്ടി ടൗണ്‍ ഹാളിലും തലക്കുളത്തൂരിലെ കണ്‍വെന്‍ഷന്‍ സെന്ററിലും ചോയിക്കുളത്തുള്ള വീട്ടിലും പൊതു ദര്‍ശനത്തിനായി എത്തിക്കും. ആദരസൂചകമായി കൊയിലാണ്ടി ടൗണില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഹര്‍ത്താല്‍ ആചരിക്കും. വൈകുന്നേരം അഞ്ചു മണിക്ക് അത്തോളി കുനിയില്‍ കടവ് ജുമാ മസ്ജിദ് ഖബറിസ്ഥാനിലാണ് ഖബറടക്കം നടക്കുക. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തേക്കും.

Related articles

See all
Popular News

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി,...

Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32...

Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Save your stories

Sign in