Logo
Mon, Jun 15, 2026 • 03:24 AM
LIVE TV
Watch

No business videos available

No Middle East videos available

വീണ്ടും ആനക്കലി: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു; ഒന്നാം പാപ്പാന് ഗുരുതര പരിക്ക്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 01, 2026
1 min read Updated: June 14, 2026
SHARE:
SAVE: Login to save

വീണ്ടും ആനക്കലി: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു; ഒന്നാം പാപ്പാന് ഗുരുതര പരിക്ക്
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനായി എത്തിച്ച ആന ഇടഞ്ഞ് രണ്ടാം പാപ്പാന്‍ മരിച്ചു. വാഴ്വാടി കാശിനാഥന്‍ എന്ന ആനയുടെ ആക്രമണത്തില്‍ രണ്ടാം പാപ്പാന്‍ ശ്രീക്കുട്ടന്‍ (25) ആണ് മരണപ്പെട്ടത്. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഒന്നാം പാപ്പാന്‍ അമല്‍ ഇരിങ്ങാലക്കുട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ക്ഷേത്രവളപ്പില്‍ വച്ച് വിരണ്ട ആനയെ സമീപത്തെ വളപ്പില്‍ തളച്ചിരിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ പാപ്പാന്‍മാര്‍ നിരീക്ഷിക്കാന്‍ എത്തിയപ്പോഴാണ് ആന ആക്രമിച്ചത്. പാപ്പാന്‍മാരെ തുമ്പിക്കൈ കൊണ്ട് എറിഞ്ഞിട്ട ശേഷം ശ്രീക്കുട്ടന്റെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2006-ല്‍ ഇതേ ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ന് സംസ്ഥാനത്ത് ആനയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10