Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കൊല്‍ക്കത്ത-മുംബൈ എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന് ഭീഷണി: യാത്രക്കാരന്‍ കസ്റ്റഡിയില്

കൊല്‍ക്കത്ത-മുംബൈ എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന് ഭീഷണി: യാത്രക്കാരന്‍ കസ്റ്റഡിയില്

കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന് ഭീഷണിക്കത്ത് എഴുതിയ സംഭവത്തില്‍ യാത്രക്കാരന്‍ പിടിയില്‍. ഇയാളെ കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എന്‍.എസ്.സി.ബി.ഐ. എയര്‍പോര്‍ട്ട് പൊലീസിന് കൈമാറി.

കൈയക്ഷരം ഒത്തുനോക്കിയാണ് ഇയാളെ പിടികൂടിയത്. വിമാനം റബുധനാഴ്ച രാവിലെ കൊല്‍ക്കത്തയില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യയുടെ AI 2772 വിമാനത്തിലെ ശുചിമുറിയില്‍ നിന്നാണ് റാഞ്ചല്‍ ഭീഷണിക്കത്ത് കണ്ടെത്തിയത്. രാവിലെ 10.37-ന് ജീവനക്കാര്‍ കണ്ടെത്തിയ കത്തില്‍ 11.10-ന് വിമാനം റാഞ്ചുമെന്നായിരുന്നു മുന്നറിയിപ്പ്. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 105 യാത്രക്കാരെയും പുറത്തിറക്കി വിമാനം ഐസൊലേഷന്‍ ബേയിലേക്ക് മാറ്റി. വിശദമായ സുരക്ഷാ പരിശോധനയും നടത്തി.

യാത്രക്കാരില്‍നിന്ന് ശേഖരിച്ച കൈയക്ഷര സാമ്പിളുകള്‍ ഭീഷണിക്കത്തിലെ കൈയക്ഷരവുമായി ഒത്തുനോക്കിയതോടെയാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ഭീഷണിക്കത്ത് എഴുതിയതായി സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ട്. ഏഴ് മണിക്കൂറോളം വൈകി വൈകിട്ട് 5.38-നാണ് വിമാനം മുംബൈയിലേക്ക് പുറപ്പെട്ടത്. ഭീഷണി വ്യാജമാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു.

Related articles

See all
Popular News

മധുരയിലെ തനിഷ്ക് ജ്വല്ലറി ഷോറൂമിൽ വൻ കവർച്ച; 500 പവൻ സ്വർണാഭരണങ്ങൾ കവർന്നു

Popular News

പ്രധാനമന്ത്രി ചോദ്യങ്ങളെ ഭയപ്പെടുന്നുണ്ടോ?; മാധ്യമപ്രവര്‍ത്തകയുടെ വിസ റദ്ദാക്കിയതില്‍ കേന്...

Popular News

മോദിയോട് ചോദ്യംചോദിച്ച നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ വിസ റദ്ദാക്കി; നടപടി യാത്രക്ക്...

Popular News

കശ്മീരില്‍ കാണാതായ പൊലീസുകാര്‍ കൊല്ലപ്പെട്ടു; വെടിയേറ്റ നിലയില്‍ മൃതദേഹം; ഭീകരാക്രമണ സാധ്യ...

Save your stories

Sign in