കൊടകരകുഴല്‍പ്പണ കേസ്; പുനരന്വേഷണം തട്ടിപ്പ്, ബിജെപി സിപിഎം ഡീല്‍ വ്യക്തമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
Jaihind TV News Report
Jaihind TV Web Desk
November 02, 2024
1 min read
•
Updated: May 24, 2026
പാലക്കാട്: കൊടകരയിലെ പുന:രന്വേഷണം തട്ടിപ്പെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. എന്തുകൊണ്ട് ആദ്യ അന്വേഷണം പരാജയപ്പെട്ടു. എന്ത് ഇടപെടല്‍ ആണ് ആദ്യ അന്വേഷണത്തില്‍ ഉണ്ടായത്. ഒരു കാര്യമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത് കൃത്യമായ സിപിഎം ബിജെപി ഡീല്‍ കേസില്‍ ഉണ്ടായിട്ടുണ്ട്.ഇപ്പോള്‍ വെളിപ്പെടുത്തലിന് പിന്നില്‍ ബിജെപിയിലെ ആഭ്യന്തര കലാപമാണ്. ബിജെപി സംസ്ഥാന അധ്യക്ഷനെ താനാണ് വെളിപ്പെടുത്തലിന് പിന്നില്‍ എന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു.വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെങ്കില്‍ അതും അന്വേഷിക്കണം. എന്തുകൊണ്ട് ബിജെപി അന്വേഷണം ആവശ്യപ്പെടുന്നില്ല എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.
ബിജെപിയെ വെട്ടിലാക്കി കൊടകര കുഴല്‍പ്പണ കേസില്‍ മുന്‍ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ വൈകാതെ വെളിപ്പെടുത്തുമെന്നും, കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ആണെന്നും ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് പറഞ്ഞു. ചാക്കില്‍ കെട്ടിയാണ് പണം കൊണ്ട് വന്നത്. പണം കൊണ്ട് വന്നത് ധര്‍മ്മരാജന്‍ എന്നൊരു വ്യക്തിയാണ്.ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കായാണ് പണം കൊണ്ടുവന്നത്.
താന്‍ ആണ് ധര്‍മ്മരാജന് മുറി എടുത്ത് കൊടുത്തതെന്നും തിരൂര്‍ സതീഷ് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10