കുഴല്‍പ്പണ കേസിൽ ഹാജരാകണം ; 3 ബിജെപി നേതാക്കൾക്ക് നോട്ടീസ്
Jaihind TV News Report
Jaihind TV Web Desk
May 25, 2021
1 min read
•
Updated: June 10, 2026
തൃശൂർ : കൊടകര കുഴല്‍പ്പണ കേസിൽ രണ്ടു ദിവസത്തിനുള്ളിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് 3 ബിജെപി നേതാക്കൾക്ക് പ്രത്യേക അന്വേഷണസംഘം നോട്ടീസ് നോട്ടീസ് അയച്ചു. ബിജെപി സംഘടന ജനറൽ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് , ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്താ എന്നിവർക്കാണ് നോട്ടീസ് അയച്ചത്.
കഴിഞ്ഞ ദിവസം ഹാജരാകാൻ ഗണേഷിനോടും ഗിരീഷിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ രണ്ട് ദിവസത്തെ സമയം ആവശ്യപ്പെട്ടു. സംഭവത്തിൽ ബിജെപിയുടെ രണ്ടു ജില്ലാ നേതാക്കളെയും മധ്യമേഖല സെക്രട്ടറിയെയും ചോദ്യം ചെയ്തിരുന്നു. കൂടുതൽ വിവര ശേഖരണത്തിനായാണ് സംസ്ഥാന നേതാക്കളെ വിളിപ്പിച്ചിരിക്കുന്നത്. ഇതിൽ കർത്തയെ പ്രത്യേക സംഘം ആലപ്പുഴയിലെത്തി ചോദ്യം ചെയ്യാനും ആലോചിക്കുന്നുണ്ട് .
ഇതിനിടെ നേതാക്കളെ ആർ.എസ്.എസ് നേതൃത്വം വിളിപ്പിച്ച് വിഷയത്തിൽ വിശദീകരണം തേടി. ഇവർക്ക് ആവശ്യമായ നിർദേശം നൽകിയതായും പറയുന്നു. അതേസമയം പണത്തിന്റെ ഉറവിടം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് ഹർജി ലഭിച്ചിട്ടുണ്ട്. തൃശൂർ കൊടകരയിൽ വെച്ച് ഏപ്രിൽ 3നു പുലർച്ചെ നാലരയോടെ വാഹനാപകടം സൃഷ്ടിച്ചാണ് 3.5കോടി രൂപ കവർന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10