കൊച്ചിയില്‍ സ്വകാര്യ ബസുകളില്‍ പോലീസിന്റെ കര്‍ശന പരിശോധന. 128 ബസ്സുകളില്‍ നടത്തിയ പരിശോധനയില്‍ മദ്യപിച്ചു വാഹനമോടിച്ച 3 ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു. വിവിധ നിയമ ലംഘനങ്ങള്‍ക്ക് 32 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമലംഘനംകണ്ടെത്തിയ ബസുകള്‍ കസ്റ്റഡിയിലെടുത്തു.
കാക്കനാട് ബസ്സിടിച്ച് യുവതി മരിച്ചതിന് പിന്നാലെയാണ് നടപടികള്‍ കര്‍ശനമാക്കിയത്. സ്വകാര്യ ബസുകളിലെ പി സി സി നടപടികള്‍ വേഗത്തിലാക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വ്യക്തമാക്കി. ആളപായം ഉണ്ടാക്കുന്ന സംഭവങ്ങളില്‍ കുറ്റകരമായ നരഹത്യ ചുമത്തുമെന്നും കമ്മീഷണര്‍ പറഞ്ഞു.
കൊച്ചിയില്‍ സ്വകാര്യ ബസുകളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന; മദ്യപിച്ച് വണ്ടിയോടിച്ച ഡ്രൈവര്‍മാര്‍ പിടിയില്‍, 32 കേസുകൾ