Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വേനല്‍മഴയില്‍ കുളിര്‍ത്ത് കൊച്ചി; ജില്ലയില്‍ വ്യാപക നാശനഷ്ടം, ആലുവയില്‍ വീടിന്റെ മേല്‍ക്കൂര പറന്നുപോയി

വേനല്‍മഴയില്‍ കുളിര്‍ത്ത് കൊച്ചി; ജില്ലയില്‍ വ്യാപക നാശനഷ്ടം, ആലുവയില്‍ വീടിന്റെ മേല്‍ക്കൂര പറന്നുപോയി
കൊച്ചി: കടുത്ത ചൂടിന് ആശ്വാസമായി കൊച്ചി നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ വേനല്‍മഴയെത്തി. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന മഴ നഗരവാസികള്‍ക്ക് വലിയ ആശ്വാസമായെങ്കിലും കാറ്റിലും മഴയിലും ജില്ലയുടെ പലയിടങ്ങളിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശക്തമായ കാറ്റില്‍ ആലുവയിലടക്കം പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. ഇതേത്തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ ഗതാഗതവും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. ആലുവ കരുമാലൂരില്‍ ദിനനാഥന്‍ എന്നയാളുടെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അതിനിടെ, സംസ്ഥാനത്ത് ഏപ്രില്‍ 22 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ട കടുത്ത ചൂടിന് ഇന്നത്തെ മഴയോടെ വലിയ ശമനമാണ് ഉണ്ടായിരിക്കുന്നത്.

Related articles

See all
Popular News

'സർക്കാർ കുടുംബത്തോടൊപ്പം, ഭദ്ര കീർത്തി എനിക്ക് മകളെപ്പോലെ': ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജ...

Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജില്ലാ ജഡ്ജി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും; മുൻകൂർ ജാമ്യാപേ...

Popular News

ഭിന്നശേഷി വിദ്യാർഥികൾക്ക് തണലായി 'സ്പർശം': അങ്കമാലിയിൽ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നി...

Save your stories

Sign in