Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര; കെ.എൽ രാഹുലിന് വൈസ് ക്യാപ്റ്റൻ സ്ഥാനം, ശ്രേയസ് അയ്യർ പുറത്ത്?

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര; കെ.എൽ രാഹുലിന് വൈസ് ക്യാപ്റ്റൻ സ്ഥാനം, ശ്രേയസ് അയ്യർ പുറത്ത്?

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ കെ.എൽ രാഹുലിനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി നിയമിച്ചേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ ഏകദിന വൈസ് ക്യാപ്റ്റനായ ശ്രേയസ് അയ്യർക്ക് പരമ്പര നഷ്ടമായേക്കുമെന്നാണ് സൂചന. സെപ്റ്റംബർ 27നാണ് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നത്.

ശുഭ്മാൻ ഗിൽ നയിക്കുന്ന ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്. സെപ്റ്റംബർ 30ന് ഗുവാഹത്തിയിലും ഒക്ടോബർ മൂന്നിന് മുല്ലാൻപൂരിലുമാണ് ശേഷിക്കുന്ന മത്സരങ്ങൾ.

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തിന് പിന്നാലെ സെപ്റ്റംബർ 16ന് വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കും ഇറാനി കപ്പിനുമുള്ള ടീമുകളെ പ്രഖ്യാപിക്കാനാണ് സാധ്യത. സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗർക്കറുടെ നേതൃത്വത്തിലായിരിക്കും യോഗം.

അഗർക്കറുടെ അവസാന സെലക്ഷൻ യോഗം?
ഒക്ടോബർ നാലിന് അവസാനിക്കുന്ന അജിത് അഗർക്കറുടെ നിലവിലെ കാലാവധിയിലെ അവസാന സെലക്ഷൻ യോഗമായിരിക്കും ഇത്. ഒരു വർഷത്തേക്ക് കൂടി കാലാവധി നീട്ടാൻ അഗർക്കർക്ക് അർഹതയുണ്ടെങ്കിലും ഇക്കാര്യത്തിൽ ബിസിസിഐ ഇതുവരെ ഔദ്യോഗിക തീരുമാനം അറിയിച്ചിട്ടില്ല.

അതേസമയം, ഏഷ്യൻ ഗെയിംസും വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയും ഒരേ സമയത്താണ് നടക്കുന്നത്. ജപ്പാനിൽ നടക്കുന്ന ടി20 മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ നയിക്കേണ്ടതിനാൽ ശ്രേയസ് അയ്യർക്ക് ഏകദിന പരമ്പരയിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്നേക്ക


Related articles

See all
Popular News

രവീന്ദ്ര ജഡേജയെ ഒഴിവാക്കിയതല്ല, വിശ്രമം അനുവദിച്ചതാണ്; വാർത്തകൾ തള്ളി ക്യാപ്റ്റൻ ശുഭ്മാൻ ഗ...

Popular News

റാഫേൽ നദാലിന്റെ റെക്കോർഡ് തകർത്ത് നൊവാക് ജോക്കോവിച്ച്, സ്വരേവിനെ വീഴ്ത്തി രാജകീയ തിരിച്ചുവ...

Popular News

ഇന്ത്യയ്ക്ക് തിരിച്ചടി; ഹാർദിക് പാണ്ഡ്യയുടെയും ഹർഷിത് റാണയുടെയും തിരിച്ചുവരവ് വൈകും

Popular News

ബൂട്ടഴിക്കാൻ മിശിഹാ: അർജന്റീന ജേഴ്‌സിയിലെ മെസിയുടെ അവസാന അങ്കം ഏഴിന് ബെനിനെതിരെ

Save your stories

Sign in