Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശക്തികേന്ദ്രങ്ങളില്‍ പോലും വന്‍ തിരിച്ചടി; നേതാക്കളുടെ ശൈലീമാറ്റം അനിവാര്യം: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തുറന്നടിച്ച് കെ കെ ശൈലജ

ശക്തികേന്ദ്രങ്ങളില്‍ പോലും വന്‍ തിരിച്ചടി; നേതാക്കളുടെ ശൈലീമാറ്റം അനിവാര്യം: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തുറന്നടിച്ച് കെ കെ ശൈലജ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. 'ചിന്ത' വാരികയില്‍ എഴുതിയ ലേഖനത്തിലാണ് ശൈലജയുടെ തുറന്നുപറച്ചില്‍.

പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും വന്‍ തിരിച്ചടിയുണ്ടായെന്നും കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലെ തോല്‍വികള്‍ പഠിക്കണമെന്നും ശൈലജ ആവശ്യപ്പെടുന്നു. ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിന്നവര്‍ പോലും മാറി ചിന്തിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും യഥാസമയം പരിഹരിക്കാന്‍ ശ്രമമുണ്ടായില്ല. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഭാഷാശൈലിയും പെരുമാറ്റവും ജീവിതരീതിയും പരിശോധിക്കണമെന്നും ശൈലീമാറ്റം അനിവാര്യമാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

എല്‍.ഡി.എഫ് 99 സീറ്റില്‍ നിന്ന് 35 ലേക്ക് ചുരുങ്ങിയെന്നും പല ഘടകകക്ഷികള്‍ക്കും ഒരു സീറ്റ് പോലും ലഭിച്ചില്ലെന്നും ശൈലജ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ബി.ജെ.പി മൂന്ന് സീറ്റുകള്‍ നേടിയത് അതീവ ഗൗരവത്തോടെ കാണണമെന്നും തെരഞ്ഞെടുപ്പിലെ തിരിച്ചടി ഉത്കണ്ഠയുണ്ടാക്കുന്നതാണെന്നും ലേഖനത്തില്‍ പറയുന്നു.

Related articles

See all
Popular News

കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം: ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർക്കെതിരെ കേസ്; മതസൗഹാർദ്ദം തകർക്കാ...

Popular News

സംസ്ഥാനത്ത് അതിശക്തമായ മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഏഴിടത്ത് ഓറഞ്ച് അലര്‍ട്ട്

Popular News

ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1081 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

രക്ഷാപ്രവർത്തന അട്ടിമറി കേസ്: എഡിജിപി എം.ആർ. അജിത്കുമാറിന്റെ സസ്പെൻഷൻ കാലാവധി നീട്ടി

Save your stories

Sign in