Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കിഫ്ബിയില്‍ സമഗ്ര അഴിച്ചുപണിക്ക് ശുപാര്‍ശ; വിദഗ്ധ സമിതി റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ച് മുഖ്യമന്ത്രി

കിഫ്ബിയില്‍ സമഗ്ര അഴിച്ചുപണിക്ക് ശുപാര്‍ശ; വിദഗ്ധ സമിതി റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബിയില്‍ സമഗ്രമായ അഴിച്ചുപണി ലക്ഷ്യമിട്ടുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനാണ് കിഫ്ബി അഴിച്ചുപണി സംബന്ധിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ചത്.

കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് പുനര്‍വിന്യസിക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങളാണ് പ്രധാനമായും റിപ്പോര്‍ട്ടിലുള്ളത്. കിഫ്ബി വഴി ഇനി പുതിയ നിയമനങ്ങള്‍ നടത്താന്‍ പാടില്ലെന്നും, നിലവിലുള്ള ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് പുനര്‍വിന്യസിക്കണമെന്നുമാണ് പ്രധാന ശുപാര്‍ശ. കൂടാതെ, ശേഷിക്കുന്ന ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പുനഃക്രമീകരിക്കേണ്ടതാണെന്നും നിര്‍ദ്ദേശത്തിലുണ്ട്. കിഫ്ബിയിലെ ഫിനാന്‍സ് (ഇന്‍ഫ്രാസ്ട്രക്ചര്‍) വിഭാഗം പൂര്‍ണ്ണമായും ധനവകുപ്പിന്റെ ഭാഗമാക്കണമെന്നും, പദ്ധതി വിലയിരുത്തല്‍ വിഭാഗത്തിലെ ജീവനക്കാരെ സംസ്ഥാന ആസൂത്രണ ബോര്‍ഡിലേക്ക് മാറ്റണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

കിഫ്ബിയുടെ അനുബന്ധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളിലും കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദ്ദേശമുണ്ട്. കിഫ്ബിയുടെ കണ്‍സള്‍ട്ടിങ് സ്ഥാപനമായ 'KIFCON' സംസ്ഥാന ആസൂത്രണ ബോര്‍ഡിന് കീഴിലാക്കണം. കൂടാതെ, കിഫ്ബിയുടെ അനുബന്ധ സ്ഥാപനമായ 'KIFML'-ലെ ഓഹരികള്‍ കെ.എസ്.ഐ.ഡി.സി (KSIDC) ഏറ്റെടുക്കണം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട്, കിഫ്ബിയുടെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പക്ഷം നിലവിലുള്ള എസ്‌ക്രോ ഉത്തരവ് റദ്ദാക്കണമെന്നും, വാഹന നികുതിയിലെ 10 ശതമാനവും ഇന്ധന സെസ്സും കിഫ്ബി അക്കൗണ്ടിലേക്ക് നേരിട്ട് പോകുന്നത് അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Related articles

See all
Popular News

സംസ്ഥാനത്ത് തുലാവർഷം എത്തി; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, വ്യാപക മഴയ്ക്ക് സാധ്യത

Popular News

രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശം: ആര്‍. ശ്രീലേഖ മാപ്പ് പറയണമെന്ന് ആഭ്യന്തര മന്ത്രി രമേശ്...

Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

'മടിയില്‍ കനമുണ്ട്, കൈകള്‍ ശുദ്ധമല്ല'; മാസപ്പടി കേസില്‍ സിപിഎമ്മിന് ഇരട്ടിപ്രഹരം

Save your stories

Sign in