Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കിഫ്‌ബി ഭൂമി ഏറ്റെടുക്കൽ വിവാദം: അടിയന്തര നടപടിക്ക് നിർദേശിച്ചത് പിണറായി വിജയനെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്

കിഫ്‌ബി ഭൂമി ഏറ്റെടുക്കൽ വിവാദം: അടിയന്തര നടപടിക്ക് നിർദേശിച്ചത് പിണറായി വിജയനെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്

കിഫ്‌ബി വഴി കണ്ണൂരിൽ വ്യവസായ വികസനത്തിനായി ഭൂമി ഏറ്റെടുക്കാൻ അടിയന്തര നടപടി വേണമെന്ന് നിർദേശിച്ചത് മുൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. വ്യവസായ വികസനത്തിന് ഈ പദ്ധതി അനിവാര്യമാണെന്ന് പിണറായി വിജയൻ അഭിപ്രായം രേഖപ്പെടുത്തിയ ബോർഡ് യോഗത്തിന്റെ മിനിറ്റ്സ് ആണ് പുറത്തുവന്നത്. കിഫ്‌ബി സി.ഇ.ഒയുമായി നടത്തിയ യോഗത്തിൽ പദ്ധതിയുടെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു.

കണ്ണൂരിൽ ഏക്കറുകണക്കിന് ഭൂമി ഏറ്റെടുത്തതിൽ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മുൻ ഫിനാൻസ് സെക്രട്ടറി സുധാ പിള്ള അധ്യക്ഷയായ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. കണ്ണൂരിൽ ഏക്കറിന് 2.5 കോടിയും പാലക്കാട് ഏക്കറിന് 1 കോടിയും വില നിശ്ചയിച്ചത് കിൻഫ്രയാണെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. സാധാരണ തുകയുടെ അഞ്ചിരട്ടി നൽകി ഭൂമി ഏറ്റെടുത്തതിൽ വലിയ ദുരൂഹതയുണ്ടെന്നായിരുന്നു വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. എന്നാൽ അത്രയും ഉയർന്ന തുക നൽകി വ്യവസായ ആവശ്യത്തിനെന്ന പേരിൽ ഏറ്റെടുത്ത ഈ ഭൂമിയിൽ ഇതുവരെ യാതൊരു വികസന പ്രവർത്തനങ്ങളും നടന്നിട്ടില്ല.

അതേസമയം, കണ്ണൂർ കല്ല്യാട്, പടിയൂർ വില്ലേജുകളിൽ കിഫ്ബി ഫണ്ടുപയോഗിച്ച് ഏറ്റെടുക്കാൻ വിജ്ഞാപനം ചെയ്ത 700 ഏക്കറിലധികം ഭൂമിയുടെ ഉടമകളായ സാധാരണക്കാർ കഴിഞ്ഞ 8 വർഷമായി വലിയ പ്രതിസന്ധിയിലാണ്. വിജ്ഞാപനം നിലനിൽക്കുന്നതിനാൽ ഭൂമി ഈടുവെച്ച് ബാങ്ക് വായ്പയെടുക്കാനോ കൃഷി ചെയ്യാനോ ഇവർക്ക് അനുമതിയില്ല. വീടുകളിലേക്ക് പുതിയ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ പോലും അധികൃതർ തയാറാകുന്നില്ലെന്ന് ചെറുകിട ഭൂവുടമകൾ പരാതിപ്പെടുന്നു. എത്രയും വേഗം ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണമെന്നും, അല്ലാത്തപക്ഷം വിജ്ഞാപനം റദ്ദാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം


Related articles

See all
Popular News

നെടുമ്പാശ്ശേരി കൂപ്പർ അപകടം; സുഹൈലിന്റെ അമ്മയുടെ മൊഴിയെടുക്കും, പ്രതികളെ വീണ്ടും കസ്റ്റഡിയ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Popular News

ആലപ്പുഴയിൽ പോഷകാഹാരക്കുറവുകൊണ്ട് രണ്ടുവയസുകാരൻ മരിച്ച സംഭവം: മാതാപിതാക്കളുടെ ഭാഗത്തുനിന്ന്...

Save your stories

Sign in