Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ കാലവര്‍ഷത്തിന് മുന്നോടിയായുള്ള ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച വരെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ആറ് ജില്ലകളിലാണ് ശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്. തിങ്കളാഴ്ചയോടെ മഴ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഒന്‍പത് ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ടായിരിക്കും. ചൊവ്വാഴ്ച തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ചൊവ്വാഴ്ചയും; ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന മഴയെയാണ് 'ശക്തമായ മഴ' എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷം അറബിക്കടലിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിച്ചതാണ് നിലവിലെ മഴയ്ക്ക് കാരണം. തെക്കുപടിഞ്ഞാറന്‍ അറബിക്കടലിന്റെ ചില ഭാഗങ്ങളിലേക്കും, തെക്കു-കിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ പ്രദേശങ്ങളിലേക്കും, കന്യാകുമാരി തീരത്തേക്കും കാലവര്‍ഷം എത്തിക്കഴിഞ്ഞു. ഇതിനുപുറമെ ആന്‍ഡമാന്‍ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ-കിഴക്കന്‍ മേഖലകളിലും കാലവര്‍ഷം വ്യാപിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ഇരട്ട ചക്രവാതച്ചുഴികളാണ് നിലവില്‍ മഴ ശക്തമാക്കാന്‍ ഇടയാക്കുന്നത്. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 3.1 കിലോമീറ്റര്‍ മുതല്‍ 5.8 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ഒരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. സമാനമായ രീതിയില്‍ തെക്കുപടിഞ്ഞാറന്‍ അറബിക്കടലിനു മുകളിലും മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇവയുടെ സംയുക്ത സ്വാധീനഫലമായാണ് സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴ തുടരുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Save your stories

Sign in