Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചൂടില്‍ വെന്തുരുകി കേരളം: പാലക്കാട് 40 ഡിഗ്രിയിലേക്ക്, നാളെ മുതല്‍ വേനല്‍മഴയ്ക്ക് സാധ്യത

ചൂടില്‍ വെന്തുരുകി കേരളം: പാലക്കാട് 40 ഡിഗ്രിയിലേക്ക്, നാളെ മുതല്‍ വേനല്‍മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം തുടരുന്നു. പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊല്ലത്ത് 39 ഡിഗ്രി വരെയും പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി വരെയുമാണ് താപനില ഉയരുക. ഭൂരിഭാഗം ജില്ലകളിലും സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ അധികം ചൂട് അനുഭവപ്പെടുന്നതിനാല്‍ വിവിധയിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയര്‍ന്ന താപനിലയും വായുവിലെ ഈര്‍പ്പവും ഒത്തുചേരുന്നതിനാല്‍ മലയോര മേഖലകളൊഴികെയുള്ള പ്രദേശങ്ങളില്‍ കടുത്ത അസ്വസ്ഥതയും ചൂടും അനുഭവപ്പെടും. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ധാരാളം വെള്ളം കുടിക്കണമെന്നും ഉച്ചസമയങ്ങളില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളിലും 36 ഡിഗ്രിക്ക് മുകളില്‍ താപനില ഉയരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, കത്തുന്ന ചൂടിന് ആശ്വാസമായി നാളെ മുതല്‍ സംസ്ഥാനത്ത് വേനല്‍മഴയെത്തുമെന്ന് പ്രവചനമുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാവുന്ന യെല്ലോ അലര്‍ട്ടാണ് ഈ ജില്ലകളില്‍ നല്‍കിയിരിക്കുന്നത്.

Related articles

See all
Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Save your stories

Sign in