Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Kerala University| കേരള സര്‍വകലാശാല: അധികാര തര്‍ക്കം രൂക്ഷം, സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

Kerala University| കേരള സര്‍വകലാശാല: അധികാര തര്‍ക്കം രൂക്ഷം, സിന്‍ഡിക്കേറ്റ് യോഗം ഇന്ന്
അധികാരത്തര്‍ക്കത്തിനിടെ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും. വൈസ് ചാന്‍സലറും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് യോഗം. വി.സി. നിയമിച്ച രജിസ്ട്രാര്‍ ഇന്‍-ചാര്‍ജ്ജ് മിനി കാപ്പനാണ് യോഗം വിളിച്ചിരിക്കുന്നത്. എന്നാല്‍, ഇത് നിയമവിരുദ്ധമാണെന്നാണ് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിലപാട്. അതുകൊണ്ടുതന്നെ, ഇവര്‍ യോഗത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് കണ്ടറിയേണ്ടതുണ്ട്. സസ്‌പെന്‍ഷനിലായ മുന്‍ രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍, തന്റെ സസ്‌പെന്‍ഷനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിധി വരാനിരിക്കെയാണ് യോഗം ചേരുന്നത്. സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലായിരിക്കും ഇന്നത്തെ യോഗം നടക്കുക. ഇതിനിടെ സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റും ഇന്ന് യോഗം ചേരുന്നുണ്ട്.

Related articles

See all
Popular News

മദ്യപിച്ച് വാഹനമോടിക്കൽ: സംസ്ഥാനത്ത് കടുത്ത നടപടിയുമായി പോലീസ്; 6,939 കേസുകൾ, 2,034 ലൈസൻസു...

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Popular News

കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ്: അനുബന്ധ കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ച്; അനധിക...

Popular News

KSRTC സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കും; സമരം പിൻവലിച്ച് ബസുടമകള്‍, ഗതാഗത മന്ത്രിയുമായി നട...

Save your stories

Sign in