Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രണ്ടാം ദിനം പൊരുതി നേടാന്‍ കേരളം; ഫിഫ്റ്റി അടിച്ച് സർവാതെ

രണ്ടാം ദിനം പൊരുതി നേടാന്‍ കേരളം; ഫിഫ്റ്റി അടിച്ച് സർവാതെ
രഞ്ജി ട്രോഫി ഫൈനലിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ കേരളം ആദ്യ ഇന്നിംഗ്സിൽ 131-3 എന്ന നിലയിലാണ്. വിദർഭയുടെ ആദ്യ ഇന്നിംഗ്സ് സ്കോറില്‍ നിന്നും ഇനി 248 റൺസാണ് കേരളം അടിച്ചെടുക്കാന്‍ ഉള്ളത്. വിക്കറ്റുകള്‍ നഷ്ടമാകാതെ ആദ്യ ഇന്നിംഗ്സ് ലീഡ് നേടി കപ്പ് സ്വന്തമാക്കാനാകും കേരളം ശ്രമിക്കുക. നേരത്തെ വിദർഭയെ കേരളം 379ന് ഓളൗട്ട് ആക്കിയിരുന്നു. കേരളത്തിന് ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മലിനെയും അക്ഷയ് ചന്ദ്രനെയും പെട്ടെന്ന് തന്നെ നഷ്ടമായത് ഒരു തിരിച്ചടിയായിരുന്നു. രോഹൻ എസ് കുന്നുമ്മൽ ഗോള്‍ഡന്‍ ഡക്ക് ആയി പുറത്തായപ്പോള്‍ അക്ഷയ് ചന്ദ്രൻ 14 റൺസ് എടുത്താണ് പുറത്തായത്. രണ്ട് വിക്കറ്റുകളും വിദർഭയുടെ ദർഷൻ നൽകണ്ടെ ആണ് സ്വന്തമാക്കിയത്. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ അർദ്ധസെഞ്ചുറി നേടി സർവതെയും(66)  ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുമാണ്(7) ക്രീസില്‍. 93 റൺസിന്‍റെ സർവാതെ-ഇമ്രാന്‍ കൂട്ടുകെട്ടാണ് കേരളത്തെ പതിയെ കരകയറ്റിയത്. ശേഷമാണ് ഇമ്രാൻ ഔട്ട് ആയത്. 37 റൺസ് ആണ് യുവതാരം കൂട്ടിച്ചേർത്തത്.

Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Save your stories

Sign in