Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധനം കർശനമാക്കാൻ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്; ബാഗ് പരിശോധനയ്ക്കും നിർദ്ദേശം

സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധനം കർശനമാക്കാൻ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്; ബാഗ് പരിശോധനയ്ക്കും നിർദ്ദേശം

സ്‌കൂളുകളിൽ അച്ചടക്കം ഉറപ്പാക്കുന്നതിനും ലഹരി ഉപയോഗം ഉൾപ്പെടെയുള്ള വിപത്തുകൾ തടയുന്നതിനും മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതടക്കം സുപ്രധാന നിർദേശങ്ങളുമായി സംസ്ഥാന ബാലാവകാശ കമ്മീഷൻ രംഗത്ത്. ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപിക്കുന്നത് തടയാൻ കുട്ടികളുടെ ബാഗുകൾ അധ്യാപകർ പരിശോധിച്ച് ആരോഗ്യത്തിന് ഹാനികരമാകുന്ന വസ്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. എന്നാൽ കുട്ടികളുടെ ആത്മാഭിമാനത്തിനും അന്തസ്സിനും യാതൊരുവിധ പോറലേൽക്കാത്ത രീതിയിലായിരിക്കണം പരിശോധന നടത്തേണ്ടതെന്നും കമ്മീഷൻ കർശനമായി ഓർമ്മിപ്പിച്ചിട്ടുണ്ട്. കൂടാതെ, കുട്ടികൾ മുടി വളർത്തുന്നതും കളർ ചെയ്യുന്നതും മൊട്ടയടിക്കുന്നതും അവകാശമാണെങ്കിലും അത് സ്കൂൾ അച്ചടക്കത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കണം. ഗുണനിലവാരമില്ലാത്ത ലിപ്സ്റ്റിക്ക് ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം കുട്ടികളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കുമെന്നും കമ്മിഷൻ വിലയിരുത്തുന്നു.

സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ പൂർണ്ണമായ അനുമതിയില്ല. പ്രത്യേക ആവശ്യങ്ങൾക്കായി രക്ഷിതാക്കളുടെ അറിവോടെ കൊണ്ടുവരുന്ന ഫോണുകൾ സ്കൂൾ സമയം അവസാനിക്കുന്നതുവരെ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാൻ സ്കൂൾ അധികൃതർ സൗകര്യമൊരുക്കണം. സ്കൂൾ സമയത്ത് കുട്ടികൾ മൊബൈൽ ഉപയോഗിക്കുന്നത് ഗുരുതര അച്ചടക്കലംഘനമായി കാണണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. അച്ചടക്കവുമായി ബന്ധപ്പെട്ട് കുട്ടികളെ അപമാനിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ക്ലാസിൽ നിന്ന് പുറത്താക്കുകയോ ചെയ്യരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കമ്മീഷന്റെ നിർദേശങ്ങൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ, തദ്ദേശ സ്വയംഭരണവകുപ്പ് ഡയറക്ടർ, സംസ്ഥാന പൊലീസ് മേധാവി എന്നിവർ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 60 ദിവസത്തിനകം സമർപ്പിക്കണമെന്നും ഉത്തരവിലുണ്ട്.

Related articles

See all
Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

സംസ്ഥാനത്ത് പ്രളയഭീതി ഉയർത്തി അതിതീവ്ര മഴ മുന്നറിയിപ്പ്: ഞായറും തിങ്കളും വിവിധ ജില്ലകളിൽ റ...

Popular News

കേരളത്തിൽ വായന മരിക്കുന്നില്ല, കൂടുതൽ ശക്തമാകുന്നു; സ്‌കൂളുകളിൽ ദിനപത്ര വായന നിർബന്ധമാക്കു...

Popular News

11 സെക്കൻഡിൽ അര കിലോമീറ്റർ, നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ പറന്നത് 140 കി.മീ വേഗതയിൽ; നിർണാ...

Save your stories

Sign in