Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'പാഠം 1: പുതുയുഗ വിദ്യാലയം'; അറിവിന്റെ ലോകത്തേക്ക് 40 ലക്ഷം വിദ്യാര്‍ത്ഥികള്‍; കുരുന്നുകളെ വരവേറ്റ് ഇന്ന് പ്രവേശനോത്സവം

'പാഠം 1: പുതുയുഗ വിദ്യാലയം'; അറിവിന്റെ ലോകത്തേക്ക് 40 ലക്ഷം വിദ്യാര്‍ത്ഥികള്‍; കുരുന്നുകളെ വരവേറ്റ് ഇന്ന് പ്രവേശനോത്സവം

തിരുവനന്തപുരം: രണ്ട് മാസത്തെ നീണ്ട മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കുന്നു. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലായി 40 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്ന് വീണ്ടും പുത്തന്‍ ഉടുപ്പും ബാഗുമായി അറിവിന്റെ ലോകത്തേക്ക് കാല്‍വെക്കുന്നത്. ഇതില്‍ രണ്ടേമുക്കാല്‍ ലക്ഷത്തിലധികം കുരുന്നുകള്‍ ഒന്നാം ക്ലാസിലേക്ക് നവാഗതരായി എത്തും.  കഴിഞ്ഞ വര്‍ഷം ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ 35.34 ലക്ഷം വിദ്യാര്‍ഥികളാണുണ്ടായിരുന്നത്. ജനന നിരക്ക് കുറഞ്ഞതിനാല്‍ വര്‍ഷങ്ങളായി സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ട്. അവസാന മൂന്ന് വര്‍ഷങ്ങളില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം കുറഞ്ഞപ്പോള്‍ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ വര്‍ധനയായിരുന്നു.

നവാഗതരായ കുരുന്നുകളുടെ കണ്ണുകള്‍ ഈറനണിയാതിരിക്കാന്‍ പ്രവേശനോത്സവം കളറാക്കാനാണ് സംസ്ഥാനത്തെ സ്‌കൂള്‍ അധികൃതരുടെ ശ്രമം. 'പാഠം 1: പുതുയുഗ വിദ്യാലയം' പ്രമേയത്തിലാണ് അധ്യയന വര്‍ഷം ആരംഭിക്കുന്നത്.സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9:30-ന് തിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വ്വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. മുരളീധരന്‍, സി.പി. ജോണ്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

സംസ്ഥാനതല ചടങ്ങ് എല്ലാ സ്‌കൂളുകളിലും തത്സമയം സംപ്രേഷണം ചെയ്യും. ആഘോഷങ്ങള്‍ കുട്ടികള്‍ക്ക് ആസ്വാദ്യകരമാക്കാന്‍ നീണ്ട പ്രസംഗങ്ങള്‍ ഒഴിവാക്കി വിനോദ-സംവാദ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. സ്‌കൂളുകള്‍ക്ക് പുറത്തുള്ള വലിയ ഘോഷയാത്രകള്‍ക്ക് ഇത്തവണ നിയന്ത്രണമുണ്ട്.ഡിജിറ്റല്‍ യുഗത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, കേരള പൊലീസിന്റെ സൈബര്‍ വിഭാഗം നടപ്പിലാക്കുന്ന 'കിഡ് ഗ്ലോവ്' പദ്ധതിയുടെ ഭാഗമായി ഇന്ന് വിദ്യാലയങ്ങളില്‍ സൈബര്‍ സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഈ പ്രതിജ്ഞയുടെ ഭാഗമാകും.


Related articles

See all
Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

പിഎസ്​സി പരീക്ഷാ ക്രമക്കേട്: പിഎസ്​സി ചെയർമാനെയും അംഗങ്ങളെയും പ്രതിയാക്കി എസ്‌ഐടി കേസ്

Save your stories

Sign in