Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇനി ആഴ്ചയിലൊരു ദിവസം കളർ ഡ്രസ്സ്! സ്കൂളുകളിൽ പുതിയ മാറ്റത്തിന് സർക്കാർ; വ്യക്തിപരമായി യോജിപ്പെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

ഇനി ആഴ്ചയിലൊരു ദിവസം കളർ ഡ്രസ്സ്! സ്കൂളുകളിൽ പുതിയ മാറ്റത്തിന് സർക്കാർ; വ്യക്തിപരമായി യോജിപ്പെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ആഴ്ചയിലൊരു ദിവസം വിദ്യാർഥികൾക്ക് യൂണിഫോമിന് പകരം കളർ വസ്ത്രങ്ങൾ ധരിച്ചെത്താൻ അനുമതി നൽകുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിൽ. സ്‌കൂളുകളിൽ ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് കോഡ് ഏർപ്പെടുത്തണമെന്ന നിർദേശത്തോട് വ്യക്തിപരമായി തനിക്ക് പൂർണ്ണ യോജിപ്പാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. പുതിയ അധ്യയനവർഷത്തിന്റെ തുടക്കത്തിൽ സ്കൂളുകളിൽ കുട്ടികൾക്ക് കൂടുതൽ ആനന്ദകരമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പുതിയ ആലോചനയുമായി സർക്കാർ മുന്നോട്ട് പോകുന്നത്.

തൊരു അക്കാദമിക വിഷയമായതുകൊണ്ട് തന്നെ അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് വിശദമായ ചർച്ചകൾ ആവശ്യമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. വിദ്യാർഥികൾക്ക് ആഴ്ചയിലൊരു ദിവസം കളർ വസ്ത്രം ധരിക്കാൻ അവസരം നൽകുന്നത് അവരുടെ മാനസിക ഉല്ലാസത്തിന് സഹായിക്കുമെന്നാണ് കരുതുന്നത്. എങ്കിലും അധ്യാപക സംഘടനകളുമായും അക്കാദമിക വിദഗ്ധരുമായും വിശദമായി ചർച്ച ചെയ്ത ശേഷം മാത്രമേ ഇതിൽ അന്തിമ തീരുമാനത്തിലേക്ക് കടക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ചില സ്വകാര്യ സ്കൂളുകളിൽ സമാനമായ രീതികൾ പിന്തുടരുന്നുണ്ട്. ഇത് സംസ്ഥാനത്തെ മുഴുവൻ പൊതുവിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്.

Related articles

See all
Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

പിഎസ്​സി പരീക്ഷാ ക്രമക്കേട്: പിഎസ്​സി ചെയർമാനെയും അംഗങ്ങളെയും പ്രതിയാക്കി എസ്‌ഐടി കേസ്

Save your stories

Sign in