Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് കൂടുതൽ കായികാധ്യാപകരെ നിയമിക്കും; വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

സംസ്ഥാനത്ത് കൂടുതൽ കായികാധ്യാപകരെ നിയമിക്കും;  വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കായികാധ്യാപകരുടെ കുറവ് പരിഹരിക്കാൻ നിർണായക തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്. കായികാധ്യാപക നിയമനത്തിനുള്ള വിദ്യാർത്ഥികളുടെ അനുപാതം 500-ൽ നിന്ന് 300 ആയി കുറച്ചതായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. 15,000-ഓളം സ്കൂളുകളുള്ള സംസ്ഥാനത്ത് നിലവിൽ 1,850-ഓളം കായികാധ്യാപകർ മാത്രമാണുള്ളത്. കുട്ടികൾ കുറവുള്ള സ്കൂളുകളെ കൂട്ടിച്ചേർത്ത് കായികാധ്യാപകരെ നിയമിക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.

സ്കൂൾതലം മുതൽ കായികാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി ശാസ്ത്രീയമായ പരിശീലനവും പിന്തുണയും നൽകുന്നതിലൂടെ മാത്രമേ അന്താരാഷ്ട്ര നിലവാരമുള്ള കായികതാരങ്ങളെ വളർത്തിയെടുക്കാനാകൂ. ഇതിൽ കായികാധ്യാപകരുടെ പങ്ക് നിർണായകമാണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ കായികമേഖലയ്ക്ക് അർഹമായ പിന്തുണ ലഭിച്ചില്ലെന്ന വിലയിരുത്തലുകൾക്കിടെയാണ് പുതിയ തീരുമാനങ്ങൾ പ്രതീക്ഷ നൽകുന്നത്.

കേരളത്തിന്റെ കായികഭാവി രൂപപ്പെടുത്തുന്നതിനായി കേരള സ്പോർട്സ് ജേണലിസ്റ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച സ്പോർട്സ് കോൺക്ലേവിലാണ് കായികമേഖലയിലെ ഭാവി പദ്ധതികളും വെല്ലുവിളികളും ചർച്ചയായത്. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി താരങ്ങളായ വിദർശ കെ. വിനോദ്, ടി.എസ്. മനു എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളും പരിശീലകരും കോൺക്ലേവിൽ പങ്കെടുത്തു. കായികമേഖലയിൽ സർക്കാർ - കോർപ്പറേറ്റ് പങ്കാളിത്തം ഉറപ്പാക്കണമെന്നും മികച്ച പരിശീലന സൗകര്യങ്ങളും മാനസിക പിന്തുണയും താരങ്ങൾക്ക് ലഭ്യമാക്കണമെന്നും ചടങ്ങിൽ അഭിപ്രായമുയർന്നു.


Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

മാപ്പുസാക്ഷിയാകൂ, രാജിവെച്ച് പുറത്തുപോകൂ; ഗ്യാനേഷ് കുമാറിന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്

Popular News

സിക്സറടിച്ചാൽ തൊട്ടടുത്ത പന്തിൽ വിക്കറ്റ്! വിൻഡീസിനെതിരെ അപൂർവ്വ റെക്കോർഡുമായി നമൻ ധീർ

Popular News

ആഡംബരവും സുരക്ഷയും ഒത്തിണങ്ങി വോൾവോയുടെ പുതിയ ഇലക്ട്രിക് ഫ്ലാഗ്ഷിപ്പ് എസ്‌യുവി 'ഇഎക്സ് 90'...

Save your stories

Sign in