കൊച്ചി: പി എസ് സി പരീക്ഷാ ക്രമക്കേടില്‍ രൂക്ഷമായ നിരീക്ഷണവുമായി ഹൈക്കോടതി. എന്തൊക്കെ സൂത്രം കാണിച്ചാലും സത്യം തെളിയുമെന്നായിരുന്നു കോടതിയുടെ പ്രധാന നിരീക്ഷണം. പിഎസ്സി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഈ പരാമര്‍ശം. കേസില്‍ വിശദമായ വാദം കേള്‍ക്കുന്നത് വരുന്ന നവംബര്‍ രണ്ടിലേക്ക് മാറ്റാനും കോടതി തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, പരീക്ഷാ ക്രമക്കേടില്‍ കുറ്റക്കാരായവര്‍ക്കെതിരെ പിഎസ്സി കര്‍ശന നടപടികള്‍ ആരംഭിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായി ഡിജിപിയും കോടതിയെ വ്യക്തമാക്കിയിട്ടുണ്ട്.
പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്ന പശ്ചാത്തലത്തില്‍ കേസില്‍ കോടതിയുടെ തുടര്‍ നടപടികള്‍ ഏറെ നിര്‍ണായകമാണ്.
'എന്തൊക്കെ സൂത്രം കാണിച്ചാലും സത്യം തെളിയും'; പി എസ് സി ക്രമക്കേടില്‍ പരിഹാസവുമായി ഹൈക്കോടതി