നിലപാട് വ്യക്തമാക്കി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും പണം ചെലവാകുന്നതിനേക്കാള്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് തടസ്സമില്ലാതെ വൈദ്യുതി എത്തിക്കുക എന്നതിനാണ് പ്രാധാന്യമെന്നും മന്ത്രി വ്യക്തമാക്കി.
വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങുകയല്ലാതെ നിലവില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ല. എന്നാല്‍പോലും, സാധ്യമായ ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത പൂര്‍ണ്ണമായും നിറവേറ്റാനാണ് നിലവില്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പണമല്ല, പവര്‍ ആണ് പ്രധാനം; വൈദ്യുതി ലഭ്യത ഉറപ്പാക്കും': നിലപാട് വ്യക്തമാക്കി മന്ത്രി സണ്ണി ജോസഫ്