Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജനങ്ങള്‍ക്ക് ട്രഷറി നിയന്ത്രണം, മുഖ്യമന്ത്രിക്ക് 1.10 കോടിയുടെ ആഢംബര കാര്‍! ഇതാണ് പിണറായി മോഡല്‍

ജനങ്ങള്‍ക്ക് ട്രഷറി നിയന്ത്രണം, മുഖ്യമന്ത്രിക്ക് 1.10 കോടിയുടെ ആഢംബര കാര്‍! ഇതാണ് പിണറായി മോഡല്‍
  സംസ്ഥാനത്ത് കടുത്ത ട്രഷറി നിയന്ത്രണങ്ങള്‍ തുടരുന്നതിനിടയിലും മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാര്‍ വാങ്ങുന്നതിനായി പണം അനുവദിച്ച് ധനവകുപ്പ്. 1.10 കോടി രൂപയാണ് അനുവദിച്ചത്. അധിക ഫണ്ടായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. നിലവില്‍ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങള്‍ക്ക് പകരമായി പുതിയ വാഹനം വാങ്ങാനാണ് ഈ തുക. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 19 മുതലാണ് ധനവകുപ്പ് ട്രഷറി നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. 10 ലക്ഷം രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ പാസാക്കാന്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി നിര്‍ബന്ധമാണ്. നാല് മാസമായി തുടരുന്ന ഈ നിയന്ത്രണങ്ങള്‍ക്കിടയിലും, മുഖ്യമന്ത്രിയുടെ പുതിയ വാഹനം വാങ്ങാനുള്ള 1.10 കോടി രൂപയ്ക്ക് ട്രഷറി നിയന്ത്രണത്തില്‍ നിന്ന് ഇളവ് നല്‍കി ഉടന്‍ ലഭ്യമാക്കാന്‍ ധനവകുപ്പ് തീരുമാനമെടുത്തു. സാധാരണ ചെലവുകള്‍ക്ക് പോലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കെയാണ് കോടികള്‍ മുടക്കി പുതിയ ആഢംബര വാഹനം വാങ്ങാനുള്ള തീരുമാനം.

Related articles

See all
Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

മുൻ ആരോഗ്യമന്ത്രിമാരുടെ ഇരട്ടത്താപ്പ്; എസ്എംഎ മരുന്നില്‍ പഠനം വേണമെന്ന് ശുപാര്‍ശ ചെയ്തത് ഇ...

Popular News

2010 ലെ എസ്.ഐ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം, ഉത്തരവിട്ട് ആഭ...

Popular News

സന്ദീപ് വാര്യര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

Save your stories

Sign in