Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ക്യാമറ എടുക്കും മുന്‍പ് ഓര്‍ക്കുക; 3 വര്‍ഷം തടവ് ലഭിക്കാം! സ്വകാര്യത ലംഘിക്കുന്നവര്‍ക്കെതിരെ കേരള പോലീസ്

ക്യാമറ എടുക്കും മുന്‍പ് ഓര്‍ക്കുക; 3 വര്‍ഷം തടവ് ലഭിക്കാം! സ്വകാര്യത ലംഘിക്കുന്നവര്‍ക്കെതിരെ കേരള പോലീസ്

തിരുവനന്തപുരം: മറ്റുള്ളവരുടെ അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും കര്‍ശന മുന്നറിയിപ്പുമായി കേരള പോലീസ്. ദുരന്തങ്ങളും മരണങ്ങളും അപകടങ്ങളും സമൂഹമാധ്യമങ്ങളില്‍ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധിയാക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. ഒരാളുടെ സ്വകാര്യത ലംഘിക്കുന്നത് 3 വര്‍ഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് പോലീസ് വ്യക്തമാക്കി.

അന്തരിച്ച നടന്‍ സലിം കുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കാതെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് കുറിപ്പ് പുറത്തുവന്നത്.

ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന് ഓര്‍മ്മിപ്പിച്ച പോലീസ്, ഐടി ആക്ട് (Information Technology Act, 2000) സെക്ഷന്‍ 66E പ്രകാരം ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. മനുഷ്യന്റെ ദുഃഖവും നാടിന്റെ പ്രതിസന്ധികളും വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ട് ക്യാമറയിലാക്കുന്ന സോഷ്യല്‍ മീഡിയ സംസ്‌കാരത്തിനെതിരെ സാംസ്‌കാരിക-സിനിമാ മേഖലകളില്‍ നിന്നും വലിയ പ്രതിഷേധം ഉയരുന്നുണ്ട്


Related articles

See all
Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി...

Popular News

ലഹരി വിരുദ്ധ പോരാട്ടത്തിൽ നിർണായക ചുവടുവെപ്പ്: എല്ലാ സ്റ്റേഷനുകളിലും ഇനി 'തൂഫാൻ മെന്റർ'

Save your stories

Sign in