Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്ലസ് വൺ പ്രവേശനം: വൻ സീറ്റ് വർദ്ധനവുമായി സർക്കാർ; 7 ജില്ലകളിൽ 30% വർദ്ധനവ്, പുതിയ അധിക ബാച്ചുകൾക്കും അനുമതി

പ്ലസ് വൺ പ്രവേശനം: വൻ സീറ്റ് വർദ്ധനവുമായി സർക്കാർ; 7 ജില്ലകളിൽ 30% വർദ്ധനവ്, പുതിയ അധിക ബാച്ചുകൾക്കും അനുമതി

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി. വിദ്യാർത്ഥികളുടെ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി ഏഴു ജില്ലകളിൽ 30 ശതമാനവും രണ്ട് ജില്ലകളിൽ 20 ശതമാനവും സീറ്റുകളാണ് വർദ്ധിപ്പിച്ചത്. ഇതിനൊപ്പം മുൻ വർഷങ്ങളിൽ അനുവദിച്ച താത്കാലിക ബാച്ചുകൾക്ക് തുടരാനുള്ള അനുമതിയും പുതിയ അധിക ബാച്ചുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 7 ജില്ലകളിലെ എല്ലാ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലും 30% മാർജിനൽ സീറ്റ് വർദ്ധിപ്പിച്ചു. ഇതേ ജില്ലകളിലെ എയ്‌ഡഡ് സ്കൂളുകൾക്ക് 20% സീറ്റ് വർദ്ധനവാണ് നൽകിയിരിക്കുന്നത്; എന്നാൽ ആവശ്യമെങ്കിൽ എയ്ഡഡ് സ്കൂളുകൾക്ക് 10 ശതമാനം കൂടി സീറ്റ് വർദ്ധിപ്പിക്കാൻ അനുമതിയുണ്ടാകും. കൊല്ലം, തൃശ്ശൂർ ജില്ലകളിലെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും 20% സീറ്റ് വർദ്ധനവാണ് അനുവദിച്ചിട്ടുള്ളത്.

കൂടാതെ, 2021 മുതൽ 2023 വരെയുള്ള വർഷങ്ങളിൽ അനുവദിച്ച താൽക്കാലിക ബാച്ചുകൾ ഉൾപ്പെടെ 2025-26 അധ്യയന വർഷത്തിൽ നിലവിലുള്ള 313 അധിക താൽക്കാലിക ബാച്ചുകൾക്ക് തുടർന്ന് പ്രവർത്തിക്കാനുള്ള അനുമതിയും ഈ ഘട്ടത്തിൽ സർക്കാർ ഉത്തരവിലൂടെ നൽകിയിട്ടുണ്ട്.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Save your stories

Sign in