തിരുവനന്തപുരം: പെട്രോളിലെ എഥനോള്‍ അളവ് എത്രയെന്ന് കണ്ടെത്തുന്നതിനായി കേരളത്തില്‍ ഇന്ന് മുതല്‍ പരിശോധന. 4 ജില്ലകളിലെ പെട്രോള്‍ പമ്പുകളിലാണ് പരിശോധന നടത്തുന്നത്. പെട്രോള്‍ പമ്പുകളില്‍ നിന്നും ടാങ്കറുകളില്‍ നിന്നും ഉപഭോക്തൃകാര്യ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് ഇന്ധന സാമ്പിളുകള്‍ ശേഖരിക്കും. ആവശ്യമെങ്കില്‍ ഫോറന്‍സിക് ലാബുകളിലും പരിശോധന നടത്തും.
തിരുവനന്തപുരം, എറണാകുളം , കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പമ്പുകളില്‍ നിന്നാണ് ആദ്യ ഘട്ടത്തില്‍ സാമ്പിളുകള്‍ ശേഖരിക്കുന്നത്. ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. ഓരോ പരിശോധനയിലും ശേഖരിക്കുന്ന ആറ് സാമ്പിളുകള്‍ എന്‍.എ.ബി.എല്‍ അംഗീകൃത ലാബുകളില്‍ പരിശോധനയ്ക്ക് അയയ്ക്കും.
മന്ത്രി അനൂപ് ജേക്കബാണ് പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. കര്‍ണാടകയില്‍ നടത്തിയ പരിശോധനയില്‍ 31 ശതമാനത്തിലേറെ എഥനോള്‍ കണ്ടെത്തിയിരുന്നു. 20 ശതമാനമാണ് അനുവദനീയമായ അളവ്. കേരളത്തിലെ പരിശോധനയില്‍ അനുവദനീയമായ പരിധിയിലും കൂടുതല്‍ എഥനോള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
പെട്രോളിലെ എഥനോള്‍; കേരളത്തില്‍ ഇന്ന് മുതല്‍ പരിശോധന