Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് വളർത്തുനായ്ക്കൾക്ക് കർശന നിയന്ത്രണം; ഒരു വീട്ടിൽ പരമാവധി മൂന്ന് നായ്ക്കൾ മാത്രം

സംസ്ഥാനത്ത് വളർത്തുനായ്ക്കൾക്ക് കർശന നിയന്ത്രണം; ഒരു വീട്ടിൽ പരമാവധി മൂന്ന് നായ്ക്കൾ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വളർത്തുനായ്ക്കളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കൽ എന്നിവ നിയന്ത്രിക്കുന്നതിനായി സർക്കാർ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നു. ഇതിന്റെ ഭാഗമായി ഒരു വീട്ടിൽ പരമാവധി മൂന്ന് വളർത്തുനായ്ക്കൾ മാത്രമേ ഇനി മുതൽ പാടുള്ളൂ. വളർത്തുനായ്ക്കൾക്ക് നിർബന്ധിത രജിസ്‌ട്രേഷൻ ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള കർശന വ്യവസ്ഥകൾ ഉടൻ നിലവിൽ വരും.

അനിയന്ത്രിതമായ പ്രജനനം തടയുന്നതിനും ഉത്തരവാദിത്തപരമായ പെറ്റ് ഓണർഷിപ്പ് ഉറപ്പാക്കുന്നതിനുമാണ് ഒരു വീട്ടിൽ മൂന്ന് നായ്ക്കൾ എന്ന പരിധി കൊണ്ടുവരുന്നത്. നിലവിൽ സംസ്ഥാനത്തെ വളർത്തുനായ്ക്കളുടെ എണ്ണം തെരുവ് നായകളുടെ എണ്ണത്തിന്റെ ഇരട്ടിയിലധികമാണെന്നാണ് കണക്കാക്കുന്നത്. എന്നാൽ സമഗ്രമായ രജിസ്‌ട്രേഷൻ സംവിധാനമില്ലാത്തതിനാൽ കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്നും, രജിസ്‌ട്രേഷൻ വരുന്നതോടെ ഇതിന് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.

പ്രധാന വ്യവസ്ഥകളും പിഴയും

നിർബന്ധിത രജിസ്‌ട്രേഷൻ:
രജിസ്‌ട്രേഷനില്ലാതെ വളർത്തുനായ്ക്കളെ സംരക്ഷിക്കുന്നത് കുറ്റകരമായിരിക്കും.

നായ്ക്കളെ ഉപേക്ഷിച്ചാൽ പിഴ:
വളർത്തുമൃഗങ്ങളെ തെരുവിൽ ഉപേക്ഷിക്കുന്നവർക്ക് 10,000 രൂപ പിഴ ചുമത്തും.

പ്രജനനത്തിന് ലൈസൻസ്: നായ്ക്കളുടെ പ്രജനനത്തിനായി പ്രത്യേക ലൈസൻസ് ഏർപ്പെടുത്താൻ തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറെടുക്കുന്നു. ദത്തെടുക്കുന്നവ ഉൾപ്പെടെയുള്ള എല്ലാ വളർത്തുനായ്ക്കൾക്കും വന്ധ്യകരണം നിർബന്ധമാക്കിയിട്ടുണ്ട്.

പെറ്റ് ഷോപ്പുകൾക്ക് നിയന്ത്രണം:
പെറ്റ് ഷോപ്പുകൾക്ക് ട്രേഡ് ലൈസൻസ് നൽകുന്നതിന് മുൻപ് അനിമൽ വെൽഫെയർ ബോർഡിന്റെ രജിസ്‌ട്രേഷൻ നിർബന്ധമാക്കും.

തെരുവ് നായ ദത്തെടുക്കൽ: തെരുവ് നായകളെ ദത്തെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള സമഗ്ര നയവും സർക്കാർ തയ്യാറാക്കുന്നുണ്ട്. ഇത് ഷെൽട്ടറുകളിലെ തിരക്കും ചെലവും കുറയ്ക്കാൻ സഹായിക്കും.

പുതിയ നിയമങ്ങളും നടപടിക്രമങ്ങളും വിശദീകരിക്കുന്ന ഔദ്യോഗിക കൈപുസ്തകം ഈ ആഴ്ച തന്നെ പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു. രജിസ്‌ട്രേഷനും ചട്ടങ്ങൾ പാലിക്കുന്നതും മൃഗസംരക്ഷണ വകുപ്പും, ട്രേഡ് ലൈസൻസിങ്ങും നിയമനടപടികളും തദ്ദേശ സ്ഥാപനങ്ങളും കൈകാര്യം ചെയ്യും. കൂടാതെ, സംസ്ഥാനത്തെ 14 ജില്ലകളിലും തെരുവുനായ ആക്രമണങ്ങളിൽ ഇരയായവർക്കുള്ള നഷ്ടപരിഹാര സമിതികൾ പ്രവർത്തിച്ചുവരുന്നുണ്ടെന്നും ഇതുവരെ 708 അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Related articles

See all
Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

നിയമസഭയുടെ മൂന്നാം ദിനം: സ്‌പോര്‍ട്‌സ് ബില്‍ അടക്കം മൂന്ന് സുപ്രധാന ബില്ലുകള്‍ ഇന്ന് സഭയില...

Popular News

മാസപ്പടി കേസ്: വിജിലന്‍സ് അന്വേഷണത്തിന് രണ്ട് പ്രത്യേക എസ്.ഐ.ടി സംഘങ്ങള്‍; ഉത്തരവ് ഇന്നിറങ...

Save your stories

Sign in