Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുഖ്യമന്ത്രി പ്രഖ്യാപനം: തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു; നിര്‍ണ്ണായക പ്രമേയം പാസാക്കി കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം

മുഖ്യമന്ത്രി പ്രഖ്യാപനം: തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു; നിര്‍ണ്ണായക പ്രമേയം പാസാക്കി കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം


തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള പൂര്‍ണ്ണ ചുമതല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് വിട്ടു. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിലാണ് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അന്തിമ തീരുമാനമെടുക്കാന്‍ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം പാസാക്കിയത്.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പിന്താങ്ങി. ഇതോടെ മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനം ദില്ലിയിലേക്ക് നീങ്ങി. ഹൈക്കമാന്‍ഡ് നിരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്നിക് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം ചേര്‍ന്നത്. പ്രമേയം പാസാക്കിയതിന് പിന്നാലെ നിരീക്ഷകരും ദീപാ ദാസ് മുന്‍ഷിയും ഓരോ എംഎല്‍എമാരുമായും വ്യക്തിഗത കൂടിക്കാഴ്ച ആരംഭിച്ചു.

എംഎല്‍എമാര്‍ ആരെ പിന്തുണയ്ക്കുന്നു എന്നതിനെക്കുറിച്ച് നിരീക്ഷകര്‍ ഓരോരുത്തരോടും രഹസ്യമായി അഭിപ്രായം തേടും. ഈ കൂടിക്കാഴ്ചയിലെ റിപ്പോര്‍ട്ട് ഉടന്‍ തന്നെ ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും. ഇതിനുശേഷമായിരിക്കും കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Save your stories

Sign in