Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആർക്കൊക്കെ ഏത് വകുപ്പ്?; വകുപ്പ് വിഭജനം പൂർത്തിയായി; പുതിയ മന്ത്രിമാരുടെ വകുപ്പ് വിഭജന പട്ടിക പുറത്തുവിട്ട് മുഖ്യമന്ത്രി

ആർക്കൊക്കെ ഏത് വകുപ്പ്?; വകുപ്പ് വിഭജനം പൂർത്തിയായി; പുതിയ മന്ത്രിമാരുടെ വകുപ്പ് വിഭജന പട്ടിക പുറത്തുവിട്ട് മുഖ്യമന്ത്രി

പുതിയ സംസ്ഥാന മന്ത്രിസഭയുടെ വകുപ്പ് വിഭജന ചർച്ചകൾ പൂർത്തിയായതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സത്യപ്രതിജ്ഞ ചടങ്ങ് നടന്ന ദിവസം രാത്രി തന്നെ വകുപ്പുകൾ സംബന്ധിച്ച അന്തിമ തീരുമാനമായിരുന്നു. ഗവർണർ സ്ഥലത്തില്ലാത്തതിനാൽ ഇന്ന് രാവിലെയാണ് വകുപ്പുകൾ അടങ്ങിയ ഔദ്യോഗിക പട്ടിക രാജ്ഭവന് കൈമാറിയതെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. പുതിയ പട്ടിക പ്രകാരം ഫിഷറീസ് വകുപ്പ് മുസ്‌ലിം ലീഗ് തന്നെയാണ് കൈകാര്യം ചെയ്യുക.

പ്രധാന വകുപ്പുകൾ ഇങ്ങനെ

കെ. മുരളീധരന് സുപ്രധാനമായ ആരോഗ്യ-ദേവസ്വം വകുപ്പുകൾ ലഭിച്ചപ്പോൾ, പി.കെ. ബഷീർ പൊതുമരാമത്ത് വകുപ്പും അനിൽ കുമാർ റവന്യൂ വകുപ്പും കൈകാര്യം ചെയ്യും. കെ.എം. ഷാജിക്കാണ് തദ്ദേശ ഭരണ വകുപ്പിന്റെ ചുമതല. സണ്ണി ജോസഫ് വൈദ്യുതി വകുപ്പും, പി.സി. വിഷ്ണുനാഥ് ടൂറിസം, സാംസ്കാരികം, സിനിമ വകുപ്പുകളും നയിക്കും.

മന്ത്രിമാരും അവരുടെ വകുപ്പുകളും 

മന്ത്രികൈകാര്യം ചെയ്യുന്ന വകുപ്പുകൾ
കെ. മുരളീധരൻആരോഗ്യം, ദേവസ്വം
വി. ഇ. അബ്ദുൾ ഗഫൂർഫിഷറീസ്
അനിൽ കുമാർറവന്യൂ
പി. കെ. ബഷീർപൊതുമരാമത്ത് (PWD)
കെ. എം. ഷാജിതദ്ദേശ സ്വയംഭരണം (LSGD)
സണ്ണി ജോസഫ്വൈദ്യുതി
പി. സി. വിഷ്ണുനാഥ്ടൂറിസം, സാംസ്കാരികം, സിനിമ
ബിന്ദു കൃഷ്ണതൊഴിൽ
എൻ. ഷംസുദീൻപൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ്
എം. ലിജുസഹകരണം, എക്സൈസ്
സി. പി. ജോൺഗതാഗതം
ടി. സിദ്ദിഖ്കൃഷി
അനൂപ് ജേക്കബ്സിവിൽ സപ്ലൈസ്
തുളസിപിന്നാക്ക ക്ഷേമം
ഒ. ജെ. ജനീഷ്യുവജന ക്ഷേമം

Related articles

See all
Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി...

Popular News

ലഹരി വിരുദ്ധ പോരാട്ടത്തിൽ നിർണായക ചുവടുവെപ്പ്: എല്ലാ സ്റ്റേഷനുകളിലും ഇനി 'തൂഫാൻ മെന്റർ'

Popular News

ഡല്‍ഹിയിലെ അറസ്റ്റ്: ഒക്ടോബര്‍ 8ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 'കരിദിനം...

Save your stories

Sign in