Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സിന് 'ഹസാര്‍ഡ് ടെസ്റ്റ്': പുതിയ പരീക്ഷ ഡിസംബര്‍ 1 മുതൽ

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സിന് 'ഹസാര്‍ഡ് ടെസ്റ്റ്': പുതിയ പരീക്ഷ ഡിസംബര്‍ 1 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങള്‍ ഗണ്യമായി കൂടുന്ന സാഹചര്യത്തില്‍ ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചു. അപകട സാധ്യത മുന്‍കൂട്ടി അറിയാനുള്ള കഴിവ് പരിശോധിക്കുന്ന 'ഹസാര്‍ഡ് ടെസ്റ്റ്' ആണ് ലേണേഴ്സ് ലൈസന്‍സ് ലഭിച്ച ശേഷം പുതുതായി നടത്തുക. റോഡ് അപകടങ്ങള്‍ കുറയ്ക്കാനാണ് ഈ പുതിയ പരിഷ്‌കാരമെന്ന് ഗതാഗത കമ്മീഷണര്‍ പറഞ്ഞു. ഡിസംബര്‍ 1 മുതല്‍ പുതിയ പരീക്ഷ നിലവില്‍ വരും.

ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞാല്‍ ഒരു മാസം കഴിഞ്ഞ് ഗ്രൗണ്ട് ടെസ്റ്റ്, പിന്നീട് റോഡ് ടെസ്റ്റ് എന്നിങ്ങനെയായിരുന്നു നിലവിലുള്ള രീതി. പുതിയ പരീക്ഷ കൂടി വരുന്നതോടെ ലൈസന്‍സ് ലഭിക്കുകയെന്നത് കുറച്ചുകൂടി പ്രയാസകരമാകും. ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞ് 30 ദിവസം കഴിഞ്ഞായിരിക്കും ഹസാര്‍ഡ് ടെസ്റ്റ് നടക്കുക. വീഡിയോ ഗെയിം മാതൃകയിലായിരിക്കും ഈ പരീക്ഷ. ഇതില്‍ ആകെ പത്ത് വീഡിയോകള്‍ ഉണ്ടാകും. വീഡിയോ പ്ലേ ചെയ്യുന്നതിനിടെ ചില സമയങ്ങളില്‍ മുന്നിലുണ്ടാകുന്ന അപകടങ്ങളെ എങ്ങനെ മറികടക്കും എന്നതാണ് പരീക്ഷിക്കുന്നത്. പത്ത് വീഡിയോ വിജയിച്ചാല്‍ 100 മാര്‍ക്ക് കിട്ടും. ഹസാര്‍ഡ് ടെസ്റ്റ് പാസാകാന്‍ മിനിമം 60 മാര്‍ക്ക് ലഭിക്കേണ്ടതുണ്ട്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; തിരുവനന്തപുരത്ത് ഇന്ന് കെപിസിസിയുടെ 'ജന...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം; ഗ്യാനേഷ് കുമാറിനെ മാറ്റാന്‍ പ...

Popular News

അനന്തപുരിയിൽ നവരാത്രി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം

Popular News

ഗ്യാനേഷ് കുമാറിനെ മാറ്റാൻ കേരള നിയമസഭയിൽ പ്രമേയം; മുഖ്യമന്ത്രി നാളെ അവതരിപ്പിക്കും

Save your stories

Sign in