Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ; ജൂലൈ 31 വരെ കടലിൽ യന്ത്രവത്കൃത ബോട്ടുകൾക്ക് വിലക്ക്

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ; ജൂലൈ 31 വരെ കടലിൽ യന്ത്രവത്കൃത ബോട്ടുകൾക്ക് വിലക്ക്


സംസ്ഥാനത്ത് മൺസൂൺ കാല ട്രോളിംഗ് നിരോധനം ഇന്ന് (ജൂൺ 9) അർദ്ധരാത്രി മുതൽ നിലവിൽ വരും. ജൂലൈ 31 വരെ നീണ്ടുനിൽക്കുന്ന 52 ദിവസത്തെ നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മൺസൂൺ കാലത്ത് മത്സ്യങ്ങളുടെ പ്രജനനം സുഗമമാക്കുക വഴി കടലിലെ മത്സ്യസമ്പത്ത് വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് വർഷം തോറും ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്.

നിരോധന കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ പോയി മീൻ പിടിക്കുന്നതിന് പൂർണ്ണ വിലക്കുണ്ടാകും. കൂടാതെ, രണ്ട് വള്ളങ്ങൾ ഒന്നിച്ച് ചേർന്ന് നടത്തുന്ന പെയർ ട്രോളിംഗും (Pair Trawling) ഇത്തവണ കർശനമായി നിരോധിച്ചിട്ടുണ്ട്. നിരോധനം നിലവിൽ വരുന്നതോടെ തീരപ്രദേശങ്ങളിലെയും ഹാർബറുകളിലെയും ഡീസൽ ബങ്കുകളുടെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെക്കും. കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന അന്യസംസ്ഥാന ബോട്ടുകൾക്ക് കേരള തീരത്ത് കടുത്ത വിലക്കാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇവർ ഇന്ന് അർദ്ധരാത്രിക്ക് മുൻപായി തീരം വിടേണ്ടതുണ്ട്.

അതേസമയം, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് നിരോധന കാലയളവിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഇൻബോർഡ് വള്ളങ്ങളും ചെറുവള്ളങ്ങളും ഉപയോഗിച്ച് ഇവർക്ക് ഉപരിതല മത്സ്യബന്ധനം നടത്താം. തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ അകലെ വരെ പോയി പരമ്പരാഗത വള്ളങ്ങൾക്ക് മീൻ പിടിക്കാനുള്ള അനുമതിയുണ്ടാകും.

ട്രോളിംഗ് നിരോധനം ലംഘിച്ച് കടലിൽ പോകുന്ന ബോട്ടുകൾക്കെതിരെയും നിയമം ലംഘിക്കുന്നവർക്കെതിരെയും കോസ്റ്റ് ഗാർഡിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തിൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.


Related articles

See all
Popular News

ഗ്യാനേഷ് കുമാറിനെ മാറ്റാൻ കേരള നിയമസഭയിൽ പ്രമേയം; മുഖ്യമന്ത്രി നാളെ അവതരിപ്പിക്കും

Popular News

കള്ളൻമാരുടെ വീട്' സിനിമയുടെ നിർമാതാവ് ട്രെയിനിൽ മോഷണം നടത്തിയത് കൈയോടെ പൊക്കി പൊലീസ്

Popular News

ഇടുക്കിയിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; കനത്ത ജാഗ്രത നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി

Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Save your stories

Sign in