Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

പകർച്ചവ്യാധി പ്രതിരോധത്തിൽ വിദ്യാർത്ഥികൾക്ക് വലിയ പങ്ക്; സ്‌കൂൾതല പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു; വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണെന്ന് മന്ത്രി കെ. മുരളീധരൻ

പകർച്ചവ്യാധി പ്രതിരോധത്തിൽ വിദ്യാർത്ഥികൾക്ക് വലിയ പങ്ക്; സ്‌കൂൾതല പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു; വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണെന്ന് മന്ത്രി കെ. മുരളീധരൻ

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് നിർണായക പങ്കുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന പകർച്ചവ്യാധി പ്രതിരോധ സ്‌കൂൾതല പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. കോട്ടൺ ഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴക്കാലത്ത് കൊതുകുകൾ പെരുകുന്ന സാഹചര്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും വിദ്യാലയങ്ങൾ ശുചിത്വത്തിനും രോഗപ്രതിരോധത്തിനും പ്രത്യേക ശ്രദ്ധ നൽകണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

ശുചിത്വ പരിപാലനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും സർക്കാർ വകുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും പൊതുജനങ്ങളും കൈകോർക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിലവിൽ സംസ്ഥാനത്ത് ആഴ്ചയിൽ മൂന്ന് ദിവസം ‘ഡ്രൈ ഡേ’ ആചരിച്ച് കൊതുക് വളരാൻ സാധ്യതയുള്ള ഇടങ്ങൾ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കുന്നുണ്ട്. പനിയും മറ്റ് രോഗങ്ങളുമുള്ളവർ ആവശ്യമായ സാഹചര്യങ്ങളിൽ മാസ്‌ക് ധരിക്കണം. പകർച്ചവ്യാധികളുടെ വ്യാപനം കൃത്യമായി മനസിലാക്കാൻ പരിശോധനകൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും വിവരങ്ങൾ ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുൽത്താൻ ബത്തേരിയിലെ ഒരു സ്‌കൂളിൽ വയറിളക്കബാധ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ചികിത്സയിലൂടെ 21 കുട്ടികളും രോഗമുക്തരായതായി മന്ത്രി അറിയിച്ചു. ഷിഗെല്ല ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾക്കെതിരെയും ഡെങ്കിപ്പനി പോലുള്ള മഴക്കാല രോഗങ്ങൾക്കെതിരെയും സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്. നിപ്പ പ്രതിരോധ പ്രവർത്തനങ്ങളും ഇത്തവണ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച നിപ്പ രോഗബാധിതന് മികച്ച ചികിത്സ ഉറപ്പാക്കിയതായും ഇതിനായി സംസ്ഥാനത്ത് ലഭ്യമല്ലാതിരുന്ന മരുന്ന് ബഹ്‌റൈനിൽ നിന്ന് സമയബന്ധിതമായി എത്തിക്കാൻ ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

ജാഗ്രതയോടെ പകർച്ചവ്യാധി പ്രതിരോധത്തിൽ വിദ്യാർഥികൾ പങ്കാളികളാകണമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. ജല, കൊതുക്ജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ കുട്ടികൾ മുന്നിട്ടിറങ്ങണം. കുടുംബാംഗങ്ങളുടെയും പൊതു സമൂഹത്തിന്റെയും ജീവനും ആരോഗ്യത്തിനും സംരക്ഷണമൊരുക്കാൻ പ്രതിജ്ഞയെ പ്രാവർത്തികമാക്കാൻ വിദ്യാർഥികൾക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ വിദ്യാർഥികൾക്ക് മന്ത്രി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പകർച്ചവ്യാധി പ്രതിരോധത്തിനുള്ള ഹൈപവർ കമ്മിറ്റി ചെയർമാൻ ഡോ. എസ്. എസ്. ലാൽ വിഷയാവതരണവും കൺവീനർ ഡോ. ശ്രീജിത്ത് എൻ. കുമാർ ബോധവത്കരണ സന്ദേശവും നൽകി. ഡോ. വി. മീനാക്ഷി, ഡോ. റീത്ത കെ. പി. ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

Related articles

See all
Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധ...

Popular News

"മന്ത്രിമാർക്ക് നേരെ തുടർച്ചയായ ആക്രമണം; ക്രമസമാധാനം തകർക്കാൻ ബി.ജെ.പിയും സി.പി.എമ്മും ഒറ്...

Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Save your stories

Sign in