Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. നിരവധി മുതിർന്ന ഉദ്യോഗസ്ഥർക്ക് പുതിയ ചുമതലകൾ നൽകി സർക്കാർ ഉത്തരവിറക്കി. ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റി വനംവകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. കശുവണ്ടി വികസന വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ അധിക ചുമതലയും ശ്രീറാം വെങ്കിട്ടരാമന് നൽകി.

അരുൺ കെ. വിജയനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു. ഡോ. രേണു രാജിന് നാഷണൽ ഹെൽത്ത് മെഡിസിന്റെ അധിക ചുമതല നൽകി.

തിരുവനന്തപുരം ജില്ലാ കളക്ടറായ അനു കുമാരിയെ ജിഎസ്ടി കമ്മീഷണറായി നിയമിച്ചു. സ്നേഹിൽ കുമാർ സിംഗിനെ വ്യവസായ വകുപ്പിലേക്ക് മാറ്റി. കെഎസ്ഐഡിസി എംഡിയുടെയും അധിക ചുമതല സ്നേഹിൽ കുമാർ സിംഗിന് നൽകി.

ശ്രീധന്യ സുരേഷിനെ കാസർഗോഡ് ജില്ലാ കളക്ടറായി നിയമിച്ചു. തിരുവനന്തപുരം സബ് കളക്ടർ ആൽഫ്രഡ് ഒ.വിയെ മിഷൻ സമുദ്രയുടെ നോഡൽ ഓഫീസറായി നിയമിച്ചു. അഞ്ചു കെ.എസിനാണ് തിരുവനന്തപുരം ജില്ലാ കളക്ടറുടെ ചുമതല.

അർജുൻ പാണ്ഡ്യനെ കൃഷിവകുപ്പിലേക്ക് മാറ്റി. തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ (കില) അധിക ചുമതല നൽകി. ദിലീപ് കെ.യെ ശബരിമല എഡിഎമ്മായും നിയമിച്ചു.

പുതിയ ചുമതലകൾ സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ ഉടൻ ചുമതലയേൽക്കും.

Related articles

See all
Popular News

അനന്തപുരിയിൽ നവരാത്രി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം

Popular News

ബാലഭാസ്കറിന്റെ മരണത്തിൽ സി.ബി.ഐ വാദങ്ങൾ തള്ളി തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Popular News

ശിവസൂര്യയുടെ തിരോധനം; വാരണാസിയിലും വിവരമില്ല,ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി

Popular News

ഇന്ന് ലോകമുട്ടദിനം ,കേരളം കഴിക്കുന്നത് ദിവസം 1.6 കോടി മുട്ട

Save your stories

Sign in