Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ശ്വാസം മുട്ടലുള്ള ആൾ വിദേശത്ത് പോയിട്ട് എന്തു ചെയ്യാനാണ്?'; തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

'ശ്വാസം മുട്ടലുള്ള ആൾ വിദേശത്ത് പോയിട്ട് എന്തു ചെയ്യാനാണ്?'; തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ദുബായില്‍ ജോലിക്ക് പോകുന്നതിനായി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി തച്ചങ്കരിയെ രൂക്ഷമായി വിമര്‍ശിച്ചത്. ശ്വാസംമുട്ടലുണ്ടെന്ന് പറഞ്ഞ് ജാമ്യം നേടിയ ആള്‍ വിദേശത്ത് പോയിട്ട് എന്തു ചെയ്യാനാണെന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് തച്ചങ്കരിയുടെ അസുഖങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി ഉത്തരവിട്ടു.

ജാമ്യാപേക്ഷയിലും ഇളവ് തേടിയുള്ള അപേക്ഷയിലും തച്ചങ്കരി ഉന്നയിച്ച വാദങ്ങളില്‍ വലിയ വൈരുധ്യങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ശിക്ഷിക്കപ്പെട്ട ശേഷം ഒരു ദിവസം പോലും ജയിലില്‍ കിടക്കാതെ അദ്ദേഹം ജയില്‍ ആശുപത്രിയിലാണ് കഴിഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ജയിലിലെ സെല്‍ കണ്ടിട്ടുണ്ടോ എന്നും ഡിജിപി ആയിരുന്നപ്പോള്‍ മാത്രമാണ് ജയില്‍ കണ്ടതെന്നും പരിഹസിച്ചു. കോടതിയുടെ കടുത്ത വിമര്‍ശനത്തെത്തുടര്‍ന്ന് വിദേശയാത്രയ്ക്ക് അനുമതി തേടിയുള്ള അപേക്ഷ പിന്‍വലിക്കുകയാണെന്ന് തച്ചങ്കരി കോടതിയെ അറിയിച്ചു.

എന്നാല്‍ അപേക്ഷ പിന്‍വലിച്ചാലും അസുഖത്തിന്റെ നിജസ്ഥിതി കണ്ടെത്താന്‍ സ്വമേധയാ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് കോടതി വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയത് മുതല്‍ ജാമ്യത്തിലിറങ്ങുന്നത് വരെ തച്ചങ്കരി ജയില്‍ ആശുപത്രിയില്‍ കഴിഞ്ഞതില്‍ ഉദ്യോഗസ്ഥരുമായി എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും. ശ്വാസതടസ്സമുള്ളതിനാല്‍ പ്രത്യേക മെഷീന്‍ ഉപയോഗിക്കേണ്ടതുണ്ടെന്നും അതിന് പ്ലഗ് പോയിന്റ് ആവശ്യമായതിനാലാണ് ആശുപത്രിയില്‍ കഴിഞ്ഞതെന്നുമായിരുന്നു തച്ചങ്കരിയുടെ വിശദീകരണം.

ഇത്രയധികം ആരോഗ്യപ്രശ്‌നങ്ങളുള്ള ആളാണോ വിമാനത്തില്‍ കയറി വിദേശത്ത് ജോലിക്ക് പോകുന്നതെന്ന് കോടതി തിരിച്ചുചോദിച്ചു. കളവായ കാര്യങ്ങള്‍ പറഞ്ഞാണ് ജാമ്യം നേടിയതെന്ന് തെളിഞ്ഞാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കേസ് വിധി പറയാനായി ഹൈക്കോടതി മാറ്റി. കോട്ടയം വിജിലന്‍സ് കോടതി നാല് വര്‍ഷം തടവിന് ശിക്ഷിച്ച തച്ചങ്കരിക്ക്, രാജ്യം വിട്ടുപോകരുതെന്ന കര്‍ശന വ്യവസ്ഥയോടെയാണ് ഒരു മാസത്തിന് ശേഷം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്.

Related articles

See all
Popular News

പ്രിയങ്കയ്ക്കായി രാമേട്ടൻ കരുതിവെച്ച സ്നേഹസമ്മാനം; വിതുമ്പലോടെ കൈമാറി ഭാര്യ ഗീത, "എന്നും ന...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: മുന്‍ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ അന്വേഷണം, അനുമതി നല്‍കി...

Popular News

SSLC, പ്ലസ്ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; 2027 മാർച്ച് 1 ന് SSLC പരീക്ഷകൾ ആരംഭിക്കും, ഹയ...

Popular News

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; എക്സൈസ് കമ്മീഷണറായി ഡോ. എസ്. കാർത്തികേയൻ

Save your stories

Sign in