Logo
Mon, Aug 03, 2026 • 02:52 PM
LIVE TV
Watch

No business videos available

No Middle East videos available

മഴക്കെടുതി: സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി; പത്തനംതിട്ടയില്‍ പ്രത്യേക സന്നാഹം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 03, 2026
1 min read
SHARE:
SAVE: Login to save

മഴക്കെടുതി: സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി; പത്തനംതിട്ടയില്‍ പ്രത്യേക സന്നാഹം

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു. പത്തനംതിട്ട ഒഴികെയുള്ള 13 ജില്ലകളിലും സഹായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണതോതില്‍ പുരോഗമിക്കുകയാണ്. പത്തനംതിട്ടയില്‍ സ്ഥിതി അതീവ രൂക്ഷമായി തുടരുകയാണെങ്കിലും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, കൂടുതല്‍ സേനയെ ജില്ലയിലേക്ക് നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തുണ്ടായത് മിന്നല്‍ പ്രളയമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുന്നതിലോ ഏകോപനത്തിലോ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്നും വ്യക്തമാക്കി. ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പുതിയ സ്ഥലം വാങ്ങി വീട് വെക്കുന്നതിനായി സര്‍ക്കാര്‍ 12 ലക്ഷം രൂപ നല്‍കും. മുന്‍പ് ഇത് 10 ലക്ഷം രൂപയായിരുന്നു. ദുരന്തനിവാരണ മേഖലയില്‍ കൂടുതല്‍ മെച്ചപ്പെട്ട സംവിധാനങ്ങള്‍ കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതേസമയം, പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വരുംദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. ഈ മാസം 5, 6 തീയതികളോടെ മഴയുടെ ഗതി സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10