Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; കക്കയം ഡാമിന്റെ ഷട്ടര്‍ തുറന്നു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; കക്കയം ഡാമിന്റെ ഷട്ടര്‍ തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ 11 ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (ഓഗസ്റ്റ് 03, തിങ്കള്‍) ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കക്കാട്ടാര്‍, പമ്പയാര്‍ എന്നിവയുടെ തീരത്ത് മിന്നല്‍പ്രളയ  മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നിറപുത്തരി പൂജകള്‍ക്കായി ശബരിമല നട തുറന്ന പശ്ചാത്തലത്തില്‍, പമ്പയിലേക്കുള്ള തീര്‍ത്ഥാടകരുടെ യാത്ര സുരക്ഷ മുന്‍നിര്‍ത്തി താല്‍ക്കാലികമായി തടഞ്ഞു. തീര്‍ത്ഥാടക വാഹനങ്ങള്‍ എരുമേലിയിലും നിലക്കലിലും പോലീസ് നിയന്ത്രിക്കുകയാണ്. തിങ്കളാഴ്ച രാവിലത്തെ സ്ഥിതി വിലയിരുത്തിയ ശേഷമേ വാഹനങ്ങള്‍ കടത്തിവിടൂ.

മണ്ണിടിച്ചില്‍ സാധ്യത പരിഗണിച്ച് നേര്യമംഗലം മുതല്‍ അടിമാലി വരെയുള്ള റോഡില്‍ രാത്രിയാത്ര വിലക്കി. കീരിത്തോട് സ്‌കൂള്‍ ജംഗ്ഷന് സമീപം മരവും മണ്ണും വീണ് റോഡ് ഗതാഗതവും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടിട്ടുണ്ട്. അതേസമയം കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് കുറ്റ്യാടി പുഴയില്‍ ജലനിരപ്പ് 30 സെ.മീ മുതല്‍ 150 സെ.മീ വരെ ഉയരാന്‍ സാധ്യതയുണ്ട്. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

'ബിജെപിയുടെ ഭയപ്പെടുത്തല്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല': ഡിസിസി ഓഫീസ് ആക്രമണത്തില്...

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Save your stories

Sign in