Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കേരളം ചുട്ടുപൊള്ളുന്നു: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത

കേരളം ചുട്ടുപൊള്ളുന്നു: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത
സംസ്ഥാനത്ത് വേനല്‍ കനക്കുന്നു. മലയോര മേഖലകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ വരും ദിവസങ്ങളിലും ഉയര്‍ന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം കൊല്ലം ജില്ലയിലെ പുനലൂരിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടത്; 38.4 ഡിഗ്രി സെല്‍ഷ്യസ്. കോട്ടയത്ത് 37.8 ഡിഗ്രിയും പാലക്കാട് 37.7 ഡിഗ്രിയുമാണ് ശരാശരി താപനില രേഖപ്പെടുത്തിയത്. സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ 12 ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ താപനില 38 ഡിഗ്രി വരെ ഉയര്‍ന്നേക്കാം. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി വരെയും, തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള മറ്റ് ജില്ലകളില്‍ 36 ഡിഗ്രി വരെയും ചൂട് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഉയര്‍ന്ന താപനിലയോടൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് വര്‍ധിക്കുന്നത് ജനങ്ങളില്‍ ശാരീരിക അസ്വസ്ഥതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. വായുവില്‍ ഈര്‍പ്പം കൂടുന്നത് വിയര്‍പ്പ് തങ്ങിനില്‍ക്കുന്നതിനും അതുവഴി ശരീരം പെട്ടെന്ന് ചൂടാകുന്നതിനും കാരണമാകും. ചൊവ്വാഴ്ച വരെ ഈ സാഹചര്യം തുടരുമെന്നാണ് സൂചന. കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ സൂര്യാഘാതം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നിര്‍ദ്ദേശിച്ചു. പകല്‍ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെയുള്ള സമയങ്ങളില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നിര്‍മ്മാണത്തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങി തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. സംസ്ഥാനത്തെ മിക്കയിടങ്ങളിലും പതിവിലും ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നത് വരും ദിവസങ്ങളില്‍ കൃഷി നാശത്തിനും ജലക്ഷാമത്തിനും ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Related articles

See all
Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

"കേരളത്തിൽ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം നടപ്പാവില്ല; ബിജെപി-സിപിഎം ബാന്ധവം കേരളത്തിൽ പരസ്യ...

Popular News

'പൊറുതിമുട്ടിയാല്‍ കൊലപാതകം നടക്കും!' എസ്.ഐക്കെതിരെ വധഭീഷണിയുമായി വി.ജോയി എം.എല്‍.എ

Save your stories

Sign in