Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

"ഏറ്റവും മോശം വനംവകുപ്പ് കേരളത്തിലേത്"; സംസ്ഥാന വനംവകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് മനേക ഗാന്ധി

"ഏറ്റവും മോശം വനംവകുപ്പ് കേരളത്തിലേത്"; സംസ്ഥാന വനംവകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് മനേക ഗാന്ധി
ന്യൂഡൽഹി: സംസ്ഥാന വനംവകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ മനേക ഗാന്ധി. രാജ്യത്തിലെ ഏറ്റവും മോശം വനംവകുപ്പ് കേരളത്തിലേതാണെന്നാണ് അവര്‍ പറഞ്ഞത്.  തിരുവനന്തപുരം വെള്ളനാട് വനംവകുപ്പിന്‍റെ കെടുകാര്യസ്ഥതമൂലം കിണറ്റിൽ വീണ കരടി മുങ്ങിച്ചത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മനേക ഗാന്ധി. പ്രത്യാഘാതങ്ങള്‍ മുന്നില്‍ കാണാതെ , മുന്‍ കരുതലുകളെടുക്കാതെ കരടിയെ മയക്കുവെടി വയ്ക്കാന്‍ തീരുമാനിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. മൃഗങ്ങളോടുള്ള സമീപനത്തില്‍ രാജ്യാന്തര തലത്തില്‍ കേരളം ഇന്ത്യയെ നാണംകെടുത്തുകയാണെന്നും  മനേക ഗാന്ധി  വിമര്‍ശിച്ചു. കഴിഞ്ഞ ദിവസമാണ് കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെ വെള്ളനാട് ജനവാസമേഖലയിലെ കിണറ്റിൽ കരടി വീണത്.  കിണറിലെ വെള്ളം വറ്റിക്കാതെ റിങ്ങില്‍ പിടിച്ചു നിന്ന കരടിയെ മയക്കു വെടി വെക്കുകയായിരുന്നു. മയങ്ങിയ കരടി വെള്ളത്തില്‍ മുങ്ങിച്ചാവുകയായിരുന്നു.

Related articles

See all
Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Save your stories

Sign in