Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വീണ്ടും ഗവര്‍ണര്‍ക്ക് കീഴടങ്ങി സര്‍ക്കാര്‍: കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി

വീണ്ടും ഗവര്‍ണര്‍ക്ക് കീഴടങ്ങി സര്‍ക്കാര്‍: കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി
വിസി നിയമനങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുണ്ടായ ഒത്തുതീര്‍പ്പിന് പിന്നാലെ കേരള സര്‍വ്വകലാശാലയിലും നിര്‍ണ്ണായക നീക്കം. മാസങ്ങളായി സസ്‌പെന്‍ഷനില്‍ തുടരുന്ന സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. അനില്‍കുമാറിന്റെ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അനില്‍കുമാറിനെ ശാസ്താംകോട്ട ഡിബി കോളേജിലേക്കാണ് മാറ്റിയിരിക്കുന്നത്. സ്വന്തം അഭ്യര്‍ത്ഥന പ്രകാരമാണ് അനില്‍കുമാറിനെ മാറ്റുന്നതെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നത്. ശാസ്താംകോട്ട ഡിബി കോളേജില്‍ പ്രിന്‍സിപ്പല്‍ ആയിട്ടായിരിക്കും അനില്‍കുമാര്‍ ചുമതലയേല്‍ക്കുക. 'ഭാരതാംബ' വിവാദവുമായി ബന്ധപ്പെട്ട് അനില്‍കുമാറിനെ വിസി നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിസിയുടെ നടപടിയെ സര്‍ക്കാര്‍ അന്ന് എതിര്‍ത്തിരുന്നെങ്കിലും, പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഗവര്‍ണറുമായി സമവായത്തിലെത്തിയതോടെയാണ് അനില്‍കുമാറിനെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Related articles

See all
Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32...

Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Popular News

കോട്ടയം മെഡി.കോളേജിലെ പുതിയ ബ്ലോക്ക് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ആഭ്യന...

Save your stories

Sign in