സംസ്ഥാനത്തെ ക്രമസമാധാന പാലനവും അടിയന്തര രക്ഷാപ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കാൻ പോലീസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ കുതിച്ചുചാട്ടവുമായി കേരള സർക്കാർ. പോലീസ് സ്റ്റേഷനുകളിലും പ്രത്യേക യൂണിറ്റുകളിലും നിലനിൽക്കുന്ന ഗുരുതരമായ വാഹന ദൗർലഭ്യം പരിഹരിക്കുന്നതിനും, കടലിലും കായലുകളിലും സുരക്ഷാ പട്രോളിംഗ് ശക്തമാക്കുന്നതിനുമായി 350 പുതിയ അത്യാധുനിക വാഹനങ്ങൾ വാങ്ങാൻ 43,35,00,000 രൂപ (43.35 കോടി രൂപ) അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. കാലഹരണപ്പെട്ട വാഹനങ്ങൾ കണ്ടം ചെയ്യുകയും സ്ക്രാപ്പ് ചെയ്യുകയും ചെയ്തതിനെത്തുടർന്ന് സ്റ്റേഷനുകളിൽ അനുഭവപ്പെട്ട പ്രതിസന്ധി കണക്കിലെടുത്ത്, സംസ്ഥാന പോലീസ് മേധാവി സമർപ്പിച്ച ശുപാർശ പൂർണ്ണമായി അംഗീകരിച്ചാണ് സർക്കാർ നടപടി.
തീരദേശ രക്ഷാപ്രവർത്തനങ്ങൾക്ക് സ്പീഡ് ബോട്ടുകൾ; പട്രോളിംഗ് കൂടുതൽ ശക്തമാകും
കടലിലും ഉൾനാടൻ ജലാശയങ്ങളിലും അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെയും വിനോദസഞ്ചാരികളെയും സഹായിക്കുന്നതിനും, തീരസുരക്ഷ ഉറപ്പാക്കുന്നതിനും ബോട്ടുകൾ ഇല്ലെന്ന ദീർഘകാല പരാതിക്ക് ഇതോടെ അറുതിയാവുകയാണ്. വെള്ളത്താൽ ചുറ്റപ്പെട്ടതും ദ്വീപ് മേഖലകളിലുള്ളതുമായ പോലീസ് സ്റ്റേഷനുകൾക്കായി ആറ് അത്യാധുനിക സ്പീഡ് ബോട്ടുകൾ വാങ്ങും. 1.50 കോടി രൂപയാണ് സ്പീഡ് ബോട്ടുകൾക്കായി നീക്കിവെച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളും കടൽക്ഷോഭങ്ങളും പതിവാകുന്ന സാഹചര്യത്തിൽ തീരദേശ പോലീസ് സ്റ്റേഷനുകൾ വഴി അതിവേഗ രക്ഷാപ്രവർത്തനങ്ങൾ നടത്താനും നിയമവിരുദ്ധ കടൽക്കടത്തുകൾ തടയാനും ഈ സ്പീഡ് ബോട്ടുകൾ സേനയ്ക്ക് കരുത്താകും.
350 പുതിയ വാഹനങ്ങൾ
മലയോര സ്റ്റേഷനുകൾക്ക് ഫോർവീല്‍ ഡ്രൈവ് (4WD): ഹൈറേഞ്ച്, വനമേഖലകൾ ഉൾപ്പെടുന്ന മലയോര സ്റ്റേഷനുകളിലെ ഓഫ്-റോഡ് പട്രോളിംഗിനായി 17 ലക്ഷം രൂപ വീതം വിലമതിക്കുന്ന 27 ഫോർ-വീൽ ഡ്രൈവ് (4WD) വാഹനങ്ങൾ (ആകെ ₹4.59 കോടി). സാധാരണ പോലീസ് സ്റ്റേഷനുകളുടെ ദൈനംദിന ആവശ്യങ്ങൾക്കായി 30 ലൈറ്റ് മോട്ടോർ വാഹനങ്ങൾ (LMVs 2WD - ആകെ ₹3.13 കോടി). സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്ന വനിതാ പോലീസ് സ്റ്റേഷനുകൾക്കും സെല്ലുകൾക്കുമായി 13 പുതിയ എൽ.എം.വികൾ (ആകെ ₹1.18 കോടി). ദ്രുതകർമ്മ സേനകൾക്കും ബറ്റാലിയനുകൾക്കുമായി 65 എൽ.എം.വികളും, ജില്ലകളിലേക്ക് 20 മീഡിയം ബസുകളും, ബറ്റാലിയനുകൾക്ക് യാത്ര ചെയ്യാൻ 22 ഹെവി ബസുകളും അനുവദിച്ചു.ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡിന്റെ അടിയന്തര സഞ്ചാരത്തിനായി 23 മീഡിയം മോട്ടോർ വാഹനങ്ങൾ (MMVs) ലഭ്യമാക്കും (ആകെ ₹4.02 കോടി).
ഹൈവേ അപകടങ്ങളിലും ഗതാഗതക്കുരുക്കുകളിലും പെട്ടെന്ന് ക്രെയിൻ സഹായം ഉറപ്പാക്കാൻ 4 ഹെവി റിക്കവറി വാഹനങ്ങളും 6 മിനി റിക്കവറി വാഹനങ്ങളും ഫ്ലീറ്റിൽ ഉൾപ്പെടും. പ്രാദേശിക ബീറ്റ് പട്രോളിംഗിനായി 120 ഇരുചക്ര വാഹനങ്ങളാണ് (Two Wheelers) സേനയിലേക്ക് എത്തുന്നത്. സ്റ്റേഷനുകളിൽ പഴയ വാഹനങ്ങൾ കട്ടപ്പുറത്തായതിനെത്തുടർന്ന് അടിയന്തര ഫോൺ കോളുകൾ വരുമ്പോൾ പെട്ടെന്ന് സംഭവസ്ഥലത്തേക്ക് എത്താൻ പോലീസ് ഉദ്യോഗസ്ഥർ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകൾക്ക് പുതിയ വാഹനങ്ങളുടെ വരവോടെ ശാശ്വത പരിഹാരമാകും.
മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കായി 10 പുതിയ വാഹനങ്ങളും, പ്രത്യേക ക്രമീകരണങ്ങൾക്കായി 4 വാട്ടർ ടാങ്കറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് അലം ഐ.എ.എസ് ആണ് ഗവർണർക്ക് വേണ്ടി ഔദ്യോഗിക ഭരണാനുമതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. വാങ്ങൽ നടപടികൾ സാങ്കേതിക സമിതിയുടെ മേൽനോട്ടത്തിൽ ജെം പോർട്ടൽ വഴി സുതാര്യമായി പൂർത്തിയാക്കി ഉടൻ തന്നെ വാഹനങ്ങൾ നിരത്തിലിറക്കും.
പോലീസിലെ വാഹനക്ഷാമത്തിന് പരിഹാരം! 350 പുതിയ വാഹനങ്ങളും സ്പീഡ് ബോട്ടുകളും വാങ്ങാൻ 43.35 രൂപ കോടി അനുവദിച്ച് സംസ്ഥാന സർക്കാർ; മലയോര-തീരദേശ മേഖലകൾക്ക് വൻ കരുത്ത്
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലും തീരദേശ-മലയോര മേഖലകളിലും നേരിടുന്ന രൂക്ഷമായ വാഹനക്ഷാമം പരിഹരിക്കുന്നതിനായി 350 പുതിയ അത്യാധുനിക വാഹനങ്ങളും സ്പീഡ് ബോട്ടുകളും വാങ്ങാൻ 43.35 കോടി രൂപ അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവ് പു...