Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സർക്കാർ കലണ്ടറിന് റെക്കോർഡ് വിൽപ്പന; 13 ദിവസം കൊണ്ട് വിറ്റഴിഞ്ഞത് 1.72 ലക്ഷം കോപ്പികൾ, 10 ലക്ഷം അച്ചടിക്കാൻ തീരുമാനം

സർക്കാർ കലണ്ടറിന് റെക്കോർഡ് വിൽപ്പന; 13 ദിവസം കൊണ്ട് വിറ്റഴിഞ്ഞത് 1.72 ലക്ഷം കോപ്പികൾ, 10 ലക്ഷം അച്ചടിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2027 വർഷത്തെ കലണ്ടറിന് റെക്കോർഡ് വിൽപ്പന. വിൽപ്പന ആരംഭിച്ച് കേവലം 13 ദിവസത്തിനുള്ളിൽ തന്നെ കഴിഞ്ഞ വർഷത്തെ ആകെ വിൽപ്പന മറികടക്കാൻ സാധിച്ചു. ആവശ്യക്കാർ ഏറിയതോടെ ആകെ 10 ലക്ഷം കലണ്ടറുകൾ അച്ചടിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഒക്ടോബർ 23-ന് വിൽപ്പന ആരംഭിച്ച് നവംബർ 12 വരെയുള്ള കണക്കുകൾ പ്രകാരം ആകെ 1,72,836 കലണ്ടറുകളാണ് വിതരണം ചെയ്തത്. ഇതിൽ 1,57,226 എണ്ണം നേരിട്ട് വിറ്റഴിച്ചപ്പോൾ 15,610 എണ്ണം സൗജന്യമായി നൽകി. ഓരോ 10 കലണ്ടർ വാങ്ങുമ്പോഴും ഒരു കലണ്ടർ സൗജന്യം എന്ന നിരക്കിലാണ് ഇവ വിതരണം ചെയ്തത്.

40 രൂപയാണ് സർക്കാർ കലണ്ടറിന്റെ വില. കഴിഞ്ഞ വർഷം മാർച്ച് മാസം വരെ ആകെ 1.65 ലക്ഷം കലണ്ടറുകൾ മാത്രമാണ് വിറ്റഴിക്കാനായത്. എന്നാൽ ഇത്തവണ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഈ കണക്ക് മറികടന്നു. ഇതുവരെ വിവിധ ഡിപ്പോകളിലായി എത്തിച്ച 2,96,000 കലണ്ടറുകളിൽ 1,23,164 എണ്ണം മാത്രമാണ് ഇനി സ്റ്റോക്കുള്ളത്.

നവംബർ 12 വൈകുന്നേരം വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം തിരുവനന്തപുരത്തെ ജി.സി.പി (GCP) പബ്ലിക്കേഷൻ വഴിയാണ് ഏറ്റവും കൂടുതൽ കലണ്ടറുകൾ വിറ്റഴിച്ചത്. ഇവിടെ നിന്നും 40,360 കലണ്ടറുകൾ (36,749 വിൽപ്പന, 3,611 സൗജന്യം) വിതരണം ചെയ്തു. ജില്ലാ ഫോറം സ്റ്റോറുകളിൽ എറണാകുളമാണ് ഒന്നാം സ്ഥാനത്ത്. കോട്ടയം (16,396), തൃശൂർ (14,001), പാലക്കാട് (13,117), കോഴിക്കോട് (12,665), കൊല്ലം (12,594), കണ്ണൂർ (12,145), ആലപ്പുഴ (9,375), മലപ്പുറം (9,039), പത്തനംതിട്ട (4,254), മണ്ണന്തല എഫ്.എസ് (1,917), കാസർകോട് (1,493), വയനാട് (1,281) എന്നിങ്ങനെയാണ് മറ്റ് കേന്ദ്രങ്ങളിലെ വിൽപ്പന കണക്കുകൾ.

ഒക്ടോബർ 30 മുതൽ നവംബർ 10 വരെയുള്ള 12 ദിവസങ്ങളിൽ മാത്രം എറണാകുളത്ത് 23,615 കലണ്ടറുകൾ വിറ്റഴിഞ്ഞു (മുൻവർഷം ഇത് 15,998 ആയിരുന്നു). മറ്റ് ജില്ലകളിലും മുൻവർഷത്തേക്കാൾ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്; കോട്ടയത്ത് 13,000-ൽ നിന്ന് 14,970 ആയും, തൃശൂരിൽ 13,000-ൽ നിന്ന് 13,748 ആയും, കോഴിക്കോട് 10,000-ൽ നിന്ന് 12,628 ആയും, കൊല്ലത്ത് 7,000-ൽ നിന്ന് 12,577 ആയും, മലപ്പുറത്ത് 6,000-ൽ നിന്ന് 8,466 ആയും വിൽപ്പന ഉയർന്നു


Related articles

See all
Popular News

ടൈപ്പ് 1 പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് KEAM പരീക്ഷയിൽ മണിക്കൂറിന് 20 മിനിറ്റ് അധികസമയം അന...

Popular News

ചെറുമീൻ പിടിത്തത്തിന് കൂച്ചുവിലങ്ങിടാൻ ഫിഷറീസ്; 'ഓപ്പറേഷൻ പൈതലിന്' തുടക്കമായി, 9 തീരദേശ ജി...

Popular News

പരാതികളുടെ പുരോഗതി അറിയാൻ ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട; പരാതികളുടെ തൽസ്ഥിതി ഇനി വിരൽത്തുമ്പി...

Popular News

വിദ്യാർത്ഥികൾക്ക് സർക്കാരിന്റെ ശിശുദിന സമ്മാനം; സി.എം. കിഡ്‌സ് സ്കോളർഷിപ്പ് (LSS/USS) കുടി...

Save your stories

Sign in