കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. പവന് 1,600 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണം ഒരു പവന് 1,02,520 രൂപയും ഗ്രാമിന് 12,815 രൂപയുമായി.
മറ്റു കാരറ്റുകളിലെ ഇന്നത്തെ നിരക്കുകൾ താഴെ പറയുന്നവയാണ്: 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,490 രൂപയും പവന് 83,920 രൂപയുമാണ് വില. 14 കാരറ്റിന് ഗ്രാമിന് 8,205 രൂപയും പവന് 65,640 രൂപയുമാണ് ഇന്നത്തെ നിരക്ക്. 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5,295 രൂപയും പവന് 42,360 രൂപയുമാണ് വില. അതേസമയം, വെള്ളിവിലയിൽ ഒരു ഗ്രാമിന് 200 രൂപയും 10 ഗ്രാമിന് 2,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ആഗോള വിപണിയിൽ സ്വർണം ഔൺസിന് 4,078 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷമടക്കമുള്ള ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ സ്വർണവിലയെ വലിയ തോതിൽ സ്വാധീനിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ വിപണിയിലും വിലയിൽ നിരന്തര മാറ്റങ്ങൾ തുടരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. എങ്കിലും സ്വർണവിലയിൽ വലിയൊരു തകർച്ച പ്രതീക്ഷിക്കേണ്ടതില്ലെന്നും, രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടങ്ങളും ഡോളറിന്റെ മൂല്യത്തിലെ കയറ്റിറക്കങ്ങളും വരും ദിവസങ്ങളിലും ആഭ്യന്തര വിപണിയിൽ പ്രതിഫലിക്കുമെന്നും ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്, പവന് 1,600 രൂപ കുറഞ്ഞു