തിരുവനന്തപുരം: നിയമവിരുദ്ധമായ ചെറുമീൻ പിടിത്തം തടയുന്നതിനായി കർശന നടപടികളുമായി ഫിഷറീസ് വകുപ്പ് രംഗത്ത്. ഇതിന്റെ ഭാഗമായി 'ഓപ്പറേഷൻ പൈതൽ' എന്ന പേരിൽ പ്രത്യേക പരിശോധനാ യജ്ഞത്തിന് വകുപ്പ് തുടക്കമിട്ടു. 2027 ജനുവരി 10 വരെയാണ് സംസ്ഥാനവ്യാപകമായി ഈ പ്രത്യേക ഡ്രൈവ് നടപ്പിലാക്കുന്നത്.
ചെറുമീനുകളെ പിടിക്കുന്നത് മത്സ്യസമ്പത്തിന്റെ പുനരുത്പാദനത്തെയും സ്വാഭാവിക പ്രജനനത്തെയും സാരമായി ബാധിക്കുന്നുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൂർണമായും തടഞ്ഞ് മത്സ്യസമ്പത്ത് സംരക്ഷിക്കുക എന്നതാണ് 'ഓപ്പറേഷൻ പൈതലിന്റെ' പ്രധാന ലക്ഷ്യം.
പരിശോധനകൾ കാര്യക്ഷമമാക്കുന്നതിനായി സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളിലും പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. കടലിലും ഫിഷിംഗ് ഹാർബറുകളിലും 24 മണിക്കൂറും കർശന നിരീക്ഷണവും പരിശോധനയും ഉറപ്പാക്കുന്നതിനായി ഈ സ്ക്വാഡുകൾ സജ്ജമായിരിക്കും.
ചെറുമീൻ പിടിത്തത്തിന് കൂച്ചുവിലങ്ങിടാൻ ഫിഷറീസ്; 'ഓപ്പറേഷൻ പൈതലിന്' തുടക്കമായി, 9 തീരദേശ ജില്ലകളിൽ 24 മണിക്കൂർ നിരീക്ഷണം