Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സിനിമയുടെ പേര് മാറ്റാന്‍ നിര്‍ദേശിച്ചാല്‍ കനത്ത സാമ്പത്തിക നഷ്ടം; സെന്‍സര്‍ ബോര്‍ഡ് വ്യവസ്ഥയ്‌ക്കെതിരെ ഫിലിം ചേംബർ

സിനിമയുടെ പേര് മാറ്റാന്‍ നിര്‍ദേശിച്ചാല്‍ കനത്ത സാമ്പത്തിക നഷ്ടം; സെന്‍സര്‍ ബോര്‍ഡ് വ്യവസ്ഥയ്‌ക്കെതിരെ ഫിലിം ചേംബർ

കൊച്ചി: സെന്‍സര്‍ ബോര്‍ഡിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളിലെ ടൈറ്റില്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വ്യവസ്ഥയ്‌ക്കെതിരെ കടുത്ത പ്രതിഷേധവുമായി കേരള ഫിലിം ചേംബര്‍. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുവരെ സിനിമയുടെ പേര് അന്തിമമായി കണക്കാക്കില്ലെന്ന നിബന്ധനയ്‌ക്കെതിരെയാണ് ഫിലിം ചേംബര്‍ രംഗത്തുവന്നത്. വിഷയം ചൂണ്ടിക്കാട്ടി ചേംബര്‍ ജനറല്‍ സെക്രട്ടറി സോണി തോമസ് ജോണ്‍ സെന്‍സര്‍ ബോര്‍ഡ് സി.ഇ.ഒ രാജേന്ദ്ര സിങ്ങിന് കത്തയച്ചു.

സിനിമയുടെ നിര്‍മാണം പൂര്‍ത്തിയായി അവസാന ഘട്ടത്തിലാണ് സര്‍ട്ടിഫിക്കേഷനായി സെന്‍സര്‍ ബോര്‍ഡിന് മുന്നിലെത്തുന്നത്. ഈ സമയത്ത് പേരുമാറ്റാന്‍ ആവശ്യപ്പെടുന്നത് നിര്‍മാതാക്കള്‍ക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് ചേംബറിന്റെ നിലപാട്. നിലവില്‍ മലയാള സിനിമകളുടെ ടൈറ്റില്‍ രജിസ്‌ട്രേഷന്‍ പൂര്‍ണ്ണമായും കൈകാര്യം ചെയ്യുന്നത് ഫിലിം ചേംബറാണ്. ഒരു ചിത്രത്തിന് ടൈറ്റില്‍ പോലും മുന്‍കൂട്ടി തീരുമാനിക്കാന്‍ കഴിയാത്ത സാഹചര്യം അംഗീകരിക്കാനാകില്ലെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 26-നാണ് 18 അംഗങ്ങളെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിച്ച സെന്‍സര്‍ ബോര്‍ഡ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. അപൂര്‍ണ്ണമായ സിനിമകള്‍ സമര്‍പ്പിക്കരുത്, മുന്‍കൂട്ടി പ്രഖ്യാപിക്കുന്ന റിലീസ് തീയതികള്‍ പരിഗണിക്കില്ല, പ്രഖ്യാപിച്ച പേരുകള്‍ അന്തിമമല്ല എന്നിവയായിരുന്നു പ്രധാന വ്യവസ്ഥകള്‍. 1952-ലെ സിനിമാറ്റോഗ്രാഫ് ആക്ട് സെക്ഷന്‍ 5B(1), 2024-ലെ റൂള്‍ 25 എന്നിവ പ്രകാരം സിനിമയുടെ പേരില്‍ മാറ്റം വരുത്താന്‍ പരിശോധനാ സമിതിക്ക് അധികാരമുണ്ടെന്നാണ് ബോര്‍ഡിന്റെ വാദം.

അടുത്തിടെ തമിഴ് ചിത്രം 'ജനനായകന്‍', ദില്‍ജിത് ദൊസാഞ്ജിന്റെ 'സത്ലജ്' തുടങ്ങിയ സിനിമകളുടെ അനുമതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് സെന്‍സര്‍ ബോര്‍ഡ് പുതിയ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. സുരേഷ് ഗോപി ചിത്രം 'ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ പേര് മാറ്റിയ ശേഷമാണ് ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അതേസമയം, സെന്‍സര്‍ ബോര്‍ഡ് പുറത്തിറക്കിയ മറ്റു നാല് വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഫിലിം ചേംബര്‍ അറിയിച്ചിട്ടുണ്ട്.

Related articles

See all
Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

'യേഴു കടൽ യേഴു മലൈ' ആഗോള റിലീസ് ഇന്ന്; പ്രിവ്യു ഷോയിൽ മികച്ച പ്രതികരണവുമായി നിവിൻ പോളി - റ...

Save your stories

Sign in