തിരുവനന്തപുരം: മുന് എല്.ഡി.എഫ് സര്ക്കാരിന്റെ കാലത്ത് കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാര് റദ്ദാക്കി ഉയര്ന്ന തുകയ്ക്ക് വൈദ്യുതി വാങ്ങിയ നടപടി അന്വേഷിക്കണമെന്ന് വി.ഡി. സതീശന് നിയമസഭയില് ആവശ്യപ്പെട്ടു. യു.ഡി.എഫ് ഭരണകാലത്ത് ആര്യടന് മുഹമ്മദ് മന്ത്രിയായിരുന്നപ്പോള് ഒപ്പിട്ട യൂണിറ്റിന് 4 രൂപ 29 പൈസയുടെ കരാര് റദ്ദാക്കിയ ശേഷമാണ്, 8 മുതല് 14 രൂപ വരെ ഉയര്ന്ന നിരക്കില് ഇടത് സര്ക്കാര് പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഈ കാലയളവില് ആരില് നിന്നൊക്കെയാണ് ഉയര്ന്ന തുക നല്കി വൈദ്യുതി വാങ്ങിയതെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ട്. നിലവില് സംസ്ഥാനത്ത് 1200 മെഗാവാട്ടിന്റെ വൈദ്യുതി കുറവാണ് അനുഭവപ്പെടുന്നത്. ഈ പ്രതിസന്ധി മറികടക്കാന് വിവിധ സംസ്ഥാനങ്ങളില് നിന്ന് കുറഞ്ഞ ചെലവില് സാമ്പത്തിക വൈദ്യുതി വാങ്ങാനുള്ള ശ്രമങ്ങള് നടന്നുവരികയാണ്.
സംസ്ഥാനത്തിന് കൃത്യവും സുതാര്യവുമായ ഒരു വൈദ്യുതി നയം കൊണ്ടുവരും. കെ.എസ്.ഇ.ബി.യെ പൂര്ണ്ണമായും പൊതുമേഖലയില് നിലനിര്ത്തിക്കൊണ്ട് തന്നെ രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനമാക്കി മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുറഞ്ഞ നിരക്കിലെ കരാര് റദ്ദാക്കി ഉയര്ന്ന തുകയ്ക്ക് വൈദ്യുതി വാങ്ങി; ആര്യടന് മുഹമ്മദിന്റെ കാലത്തെ കരാര് റദ്ദാക്കിയതില് അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി