Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഡോക്ടര്‍മാരുടെ സമരം മൂന്നാം ദിവസത്തിലേക്ക്; മെഡിക്കല്‍ കോളേജുകളില്‍ ചികിത്സാ പ്രതിസന്ധി രൂക്ഷം

ഡോക്ടര്‍മാരുടെ സമരം മൂന്നാം ദിവസത്തിലേക്ക്; മെഡിക്കല്‍ കോളേജുകളില്‍ ചികിത്സാ പ്രതിസന്ധി രൂക്ഷം
  കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ രോഗികളുടെ ദുരിതം വര്‍ദ്ധിക്കുന്നു. ശമ്പളപരിഷ്‌കരണ കുടിശ്ശിക, ഡി.എ കുടിശ്ശിക എന്നിവ ഉടന്‍ അനുവദിക്കുക, ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത്. ഒപി വിഭാഗം ബഹിഷ്‌കരിച്ചുള്ള സമരം മൂലം സാധാരണക്കാരായ രോഗികളാണ് വലയുന്നത്. മുതിര്‍ന്ന ഡോക്ടര്‍മാരുടെ അഭാവത്തില്‍ പിജി ഡോക്ടര്‍മാരാണ് നിലവില്‍ ഒപികള്‍ നിയന്ത്രിക്കുന്നത്. ഈ മാസം 19 മുതല്‍ ശസ്ത്രക്രിയകളും മറ്റ് പ്രധാന ചികിത്സാ നടപടികളും നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം. ചികിത്സയ്ക്ക് പുറമെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ക്ലാസുകളും ഡോക്ടര്‍മാര്‍ ബഹിഷ്‌കരിച്ചിട്ടുണ്ട്. ഇത് മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയെയും പ്രതിസന്ധിയിലാക്കി. അത്യാഹിത വിഭാഗം, ഐസിയു തുടങ്ങിയ അവശ്യ സേവനങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആറുമാസത്തോളം നീണ്ട സൂചനാ സമരങ്ങള്‍ നടത്തിയിട്ടും സര്‍ക്കാര്‍ മുഖം തിരിച്ചു നില്‍ക്കുകയാണെന്ന് ഡോക്ടര്‍മാര്‍ ആരോപിച്ചു. തങ്ങളെ സമരത്തിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ബാക്കി നില്‍ക്കുന്ന ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കണമെന്നും കെ.ജി.എം.സി.ടി.എ ഭാരവാഹികള്‍ വ്യക്തമാക്കി. സമരവിവരം അറിയാതെ ദൂരസ്ഥലങ്ങളില്‍ നിന്നും എത്തിയ നിരവധി രോഗികള്‍ ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വന്നു. പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്.

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in