Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ദുരന്തങ്ങൾ തടയാൻ പുതിയ കർമ്മപദ്ധതി; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ദുരന്തങ്ങൾ തടയാൻ പുതിയ കർമ്മപദ്ധതി; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

നിലമ്പൂർ: സോഷ്യൽ മീഡിയയിലൂടെ പ്രചാരം നേടി ആളുകൾ കൂടുതലായി തടിച്ചുകൂടുന്ന വിനോദസഞ്ചാരമേഖലകളിൽ അടിയന്തര നിയന്ത്രണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. നിലമ്പൂരിൽ അപകടമുണ്ടായ സ്ഥലം ഔദ്യോഗികമായി ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചതല്ലെങ്കിലും, ഇവിടെ ആളുകൾ എത്താറുള്ളത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും.

ജില്ലാ ഭരണകൂടത്തിന്റെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ ആവശ്യമായ സുരക്ഷാ നടപടികൾ ഏകോപിപ്പിക്കും. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ അടിയന്തര സാമ്പത്തിക സഹായം നൽകും. ഇത് സംബന്ധിച്ച തീരുമാനം വരാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ കൈക്കൊള്ളും. വലിയ മണ്ണിടിച്ചിലോ മുൻകൂട്ടിയുള്ള മുന്നറിയിപ്പുകളോ ഇല്ലാതെയാണ് ഇത്തവണ മലവെള്ളപ്പാച്ചിൽ ഉണ്ടായതെന്നും ഇത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുരന്തത്തിൽ കാണാതായ മുഴുവൻ ആളുകളെയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരും. പൊലീസും ഫയർഫോഴ്സും ദുരന്തനിവാരണ സേനയും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. ഇതിനായി എൻഡിആർഎഫിന്റെ സഹായവും തേടിയിട്ടുണ്ട്. രാജ്യത്തിന് തന്നെ മാതൃകയാകുന്ന രീതിയിൽ കേരളത്തിലെ ദുരന്തനിവാരണ സംവിധാനങ്ങളെ പുനഃസംഘടിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

നിലവിലെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങൾ കൂടുതൽ കൃത്യതയുള്ളതാക്കേണ്ടതുണ്ട്. വലിയ പ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങൾക്ക് പകരം ചെറിയ പ്രദേശങ്ങളിലെ മഴ സാധ്യതകൾ കൃത്യമായി പ്രവചിക്കാൻ കഴിയുന്ന സാങ്കേതികവിദ്യ ആവശ്യമാണ്. ക്ലൗഡ്‌ബർസ്റ്റ്, അതിശക്തമായ മഴ തുടങ്ങിയവ ശാസ്ത്രീയമായി പ്രവചിക്കാനുള്ള സംവിധാനം ഒരുക്കും.

കാലാവസ്ഥാ പ്രവചനം, മുന്നറിയിപ്പ് നൽകൽ, അടിയന്തര ഒഴിപ്പിക്കൽ എന്നീ മൂന്ന് ഘട്ടങ്ങളിലായി ദുരന്തനിവാരണം ശക്തിപ്പെടുത്തും. ഇതിനായി പ്രത്യേക സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (SOP) തയ്യാറാക്കും. വയനാട്, ഇടുക്കി, മലപ്പുറം തുടങ്ങിയ ഓരോ ജില്ലയിലെയും ഭൂപ്രകൃതിയും ദുരന്തസാധ്യതയും വ്യത്യസ്തമായതിനാൽ, ജില്ലാ അടിസ്ഥാനത്തിലുള്ള പ്രത്യേക ദുരന്തനിവാരണ പ്ലാൻ രൂപീകരിക്കും. വിദഗ്ധരുടെയും കേന്ദ്ര സർക്കാരിന്റെയും സഹായത്തോടെ മൂന്ന് മാസത്തിനകം ഇതിന്റെ പൂർണ്ണ രൂപം തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

കള്ളൻമാരുടെ വീട്' സിനിമയുടെ നിർമാതാവ് ട്രെയിനിൽ മോഷണം നടത്തിയത് കൈയോടെ പൊക്കി പൊലീസ്

Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Save your stories

Sign in