Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'തോല്‍പ്പിച്ചത് സിപിഎം പ്രവർത്തകർ' ; ജോസ് കെ മാണിയുടെ പരാതി രണ്ടംഗ കമ്മീഷന്‍ അന്വേഷിക്കും

'തോല്‍പ്പിച്ചത് സിപിഎം പ്രവർത്തകർ'  ; ജോസ് കെ മാണിയുടെ പരാതി രണ്ടംഗ കമ്മീഷന്‍ അന്വേഷിക്കും
കോട്ടയം : പാലായിലുള്‍പ്പടെ കേരളാ കോണ്‍ഗ്രസ് തോറ്റ മണ്ഡലങ്ങളില്‍ പ്രവര്‍ത്തകര്‍ കാലുവാരിയെന്ന ജോസ് കെ മാണിയുടെ പരാതി സിപിഎം നേതൃത്വം ഗൗരവായി എടുക്കുന്നു. രണ്ടംഗ കമ്മീഷന്‍ ജോസിന്‍റെ പരാതി അന്വേഷിക്കും. കേരളാ കോണ്‍ഗ്രസ് ആകെ മത്സരിച്ച 12 സീറ്റില്‍ ജയിച്ചത് അഞ്ചിടത്ത്. പാലായിലും കടുത്തുരുത്തിയിലും ഉള്‍പ്പടെ അപ്രതീക്ഷിത തോല്‍വിയാണ് ഉണ്ടായത്. കേരളാ കോണ്‍ഗ്രസ് വോട്ടുകള്‍ കൊണ്ടാണ് മധ്യകേരളത്തില്‍ പലയിടത്തും സിപിഎം സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്. എന്നാല്‍ തിരിച്ച് വേണ്ടത്ര സഹകരണം ഉണ്ടായില്ല. പിറവത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോല്‍ക്കുമെന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ പ്രചാരണം നടത്തി. പെരുമ്പാവൂരില്‍ ഒരു മുതിര്‍ന്ന സിപിഎം നേതാവ് തന്നെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍‍പ്പിക്കാൻ മുന്നിട്ടിറങ്ങി. പാലായില്‍ സിപിഎം സംസ്ഥാന നേതൃത്വം നേരിട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇങ്ങനെ പോകുന്നു ജോസിന്‍റെ പരാതികള്‍. ജോസ് കെ മാണി ഉള്‍പ്പടെ തോറ്റതിന് പിന്നില്‍ സിപിഎം പ്രാദേശിക പ്രവര്‍ത്തകര്‍ നിസഹകരിച്ചത് കൊണ്ടാണെന്ന് കേരളാ കോണ്‍ഗ്രസിന് പരാതി ഉണ്ടായിരുന്നു. എല്‍ഡിഎഫില്‍ ജോസ് ഇക്കാര്യം പ്രത്യേകം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. കോട്ടയത്തേയും എറണാകുളത്തേയും കേരളാ കോണ്‍ഗ്രസ് തോല്‍വിയാണ് സിപിഎം പ്രത്യേകം അന്വേഷിക്കുന്നത്. പാലായില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുൻപ് മുൻസിപ്പാലിറ്റിയിലെ തമ്മിലടി ഉള്‍പ്പടെ പരിശോധിക്കും.      

Related articles

See all
Popular News

എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശ...

Popular News

പകര്‍ച്ചവ്യാധി പ്രതിരോധം ഫീല്‍ഡ്തല പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; താഴെത്തട്ടില്‍ കൃത്യമായ...

Popular News

രാഹുല്‍ഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും ജനങ്ങളെ വെല്ലുവിളിക്കുന്നു: ര...

Popular News

വാര്‍ത്തകള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ജയ്ഹിന്ദ് ടിവി; പുതിയ മൊബൈല്‍ ആപ്പും വെബ്സൈറ്റും...

Save your stories

Sign in