Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അഭിമാനമായി മുഖ്യമന്ത്രി വി.ഡി.സതീശന്‍; ഷാർജ രാജ്യാന്തര പുസ്തകമേളയിൽ അതിഥിയാകുന്ന ആദ്യ ഇന്ത്യൻ മുഖ്യമന്ത്രി

അഭിമാനമായി മുഖ്യമന്ത്രി വി.ഡി.സതീശന്‍; ഷാർജ രാജ്യാന്തര പുസ്തകമേളയിൽ അതിഥിയാകുന്ന ആദ്യ ഇന്ത്യൻ മുഖ്യമന്ത്രി


തിരുവനന്തപുരം: വായനയെയും പുസ്തകങ്ങളെയും സ്‌നേഹിക്കുന്ന മലയാളികൾക്ക് അഭിമാനമായി കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശന് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ അതിഥിയായി ക്ഷണം. ഷാർജ ബുക്ക് അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിൽനിന്ന് ഒരു മുഖ്യമന്ത്രി ഷാർജ രാജ്യാന്തര പുസ്തകമേളയിൽ അതിഥിയായി എത്തുന്നത് ഇതാദ്യമായാണ്. നവംബറിലാണ് ഷാർജ പുസ്കമേള നടക്കുന്നത്.

പുസ്തക വായനയോട് താൽപര്യവും പുസ്തകങ്ങളുമായി അടുത്ത ആത്മബന്ധവും പുലർത്തുന്ന മുഖ്യമന്ത്രിയാണ് വി.ഡി.സതീശൻ. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ കേരള മുഖ്യമന്ത്രിക്ക് ലഭിച്ച ക്ഷണം പ്രവാസി മലയാളികൾക്കും സാംസ്‌കാരിക ലോകത്തിനും ഒരുപോലെ അഭിമാനകരമാണ്. 

രാഷ്ട്രീയത്തിലെ തിരക്കുകൾക്കിടയിലും കിട്ടുന്ന സമയം അതിസമർത്ഥമായി വായനയ്ക്കായി വിനിയോഗിക്കാൻ മുഖ്യമന്ത്രിക്ക് പ്രത്യേക കഴിവുണ്ട്. വി.ഡി.സതീശൻ എന്ന വ്യക്തിയുടെ ചിന്താലോകത്തെ സമ്പന്നമാക്കുന്നതിൽ ഈ പുസ്തകവായനയ്ക്ക് പങ്കുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളെക്കുറിച്ചുള്ള അറിവ് പുതുക്കാനും വ്യത്യസ്ത ആശയങ്ങളെ അടുത്തറിയാനും അദ്ദേഹം തന്റെ പരന്ന വായന പ്രയോജനപ്പെടുത്തുന്നു. വായന നൽകുന്ന ഉൾക്കാഴ്ചയും വിശാലമായ കാഴ്ചപ്പാടും അദ്ദേഹത്തിനുണ്ട്. വായനയെ ജീവിതത്തിന്റെ ഭാഗമാക്കുന്നവർക്ക് പുസ്തകങ്ങൾ വെറും അക്ഷരക്കൂട്ടങ്ങളല്ല, മറിച്ച് ലോകത്തെ കൂടുതൽ ആഴത്തിൽ മനസിലാക്കാനുള്ള വഴികളാണ്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എഴുത്തുകാരെയും ചിന്തകരെയും വായനക്കാരെയും ഒരുമിപ്പിക്കുന്ന വേദിയാണ് ഷാർജ രാജ്യാന്തര പുസ്തകമേള. പുസ്തകങ്ങളിലൂടെ ആശയങ്ങൾ കൈമാറാനും ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ഈ മേള അവസരമൊരുക്കുന്നു. ഈ വേദിയിൽ കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശൻ അതിഥിയായി എത്തുന്നത് കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിനും വായനയുടെ പ്രാധാന്യത്തിനും കൂടുതൽ ശ്രദ്ധ ലഭിക്കാൻ വഴിയൊരുക്കും.

ഡിസി ബുക്സ് പുറത്തിറക്കിയ  'ആദം നീ എവിടെ ആകുന്നു' എന്ന പുസ്തകത്തിന്‍റെ രചയിതാവ് വി.ഡി.സതീശനാണ്. തൻ്റെ രാഷ്ട്രീയജീവിതത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ ഗ്രന്ഥമായാണ് അദ്ദേഹം ബൈബിളിനെ വിശേഷിപ്പിച്ചിട്ടുള്ളത്. അത് അന്വർത്ഥമാക്കുന്ന 32 പ്രസംഗങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ബെസ്റ്റ് സെല്ലർ പട്ടികയില്‍ ഇടം പിടിച്ച പുസ്കത്തിന്‍റെ പതിനാറാമത് എഡിഷന്‍ ഇപ്പോള്‍ പുറത്തിറങ്ങി. 

രാഷ്ട്രീയത്തിനപ്പുറം അറിവിന്റെയും സാഹിത്യത്തിന്റെയും വായനയുടെയും ലോകത്ത് കേരളത്തിന്റെ സാന്നിധ്യം അടയാളപ്പെടുത്തുന്ന അവസരമായും ഈ ക്ഷണത്തെ കാണാം. ഒരു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിനപ്പുറം, വായനയെ സ്‌നേഹിക്കുന്ന ഒരു സമൂഹത്തിന്റെ സാംസ്‌കാരിക അടയാളം കൂടിയാണ് ഷാർജ പുസ്തകമേളയിലേക്ക് മുഖ്യമന്ത്രി വി.ഡി.സതീശന് ലഭിച്ചിരിക്കുന്ന ക്ഷണം.

Related articles

See all
Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

തുലാവർഷം എത്തുന്നു: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെ...

Popular News

ടൂറിസം പദ്ധതികളില്‍ ഗുരുതര വീഴ്ച, കോടികളുടെ പൊതുപണം പാഴായി: മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ...

Popular News

നെടുമ്പാശേരി കൂപ്പര്‍ അപകടം: പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല; ശക്തമായ ശിക്...

Save your stories

Sign in