തിരുവനന്തപുരം: സംസ്ഥാനത്ത് കൗമാര കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. ഇതിനായി വിവിധ വകുപ്പുകളുടെയും പദ്ധതികളുടെയും ഏകോപനത്തോടെ സമഗ്രമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും.
കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ സംസ്ഥാനത്ത് 'കുടുംബ സുസ്ഥിരതാ മാപ്പിംഗ്' നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികള്‍ ജീവിക്കുന്ന അന്തരീക്ഷവും കുടുംബ പശ്ചാത്തലവും കൃത്യമായി വിലയിരുത്തി ആവശ്യമായ പിന്തുണ നല്‍കാന്‍ ഇതിലൂടെ സാധിക്കും.
അതോടെപ്പം വിവിധ മേഖലകളില്‍ അസാധാരണ കഴിവ തെളിയിച്ച 52 കുട്ടികള്‍ക്ക് ഇത്തവണത്തെ ഉജ്ജ്വലബാല്യം പുരസ്‌കാരം മന്ത്രി ബിന്ദു കൃഷ്ണ പ്രഖ്യാപിച്ചു. സംസ്ഥാനതല പുരസ്‌കാരങ്ങള്‍ നവംബര്‍ 14-ന് നടക്കുന്ന പ്രത്യേക ചടങ്ങില്‍ വെച്ച് കുട്ടികള്‍ക്ക് സമ്മാനിക്കും.
കൗമാര കുറ്റകൃത്യങ്ങൾ തടയാൻ പുതിയ പദ്ധതികളുമായി വനിതാ ശിശുക്ഷേമ വകുപ്പ്; 52 കുട്ടികൾക്ക് ഉജ്ജ്വലബാല്യം പുരസ്കാരം പ്രഖ്യാപിച്ചു